Latest NewsNewsIndiaInternational

സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ നിർമ്മല സീതാരാമൻ

ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിൽ 34-ാം സ്ഥാനം: നിർമ്മല സീതാരാമൻ, ഇന്ത്യയുടെ പെൺ കരുത്ത്

സ്ത്രീകൾക്ക് അയിത്തം കൽപ്പിച്ചിരുന്ന രാഷ്ട്രീയ തുറമുഖങ്ങളിലേക്ക് സമാനതകളില്ലാതെ നടന്നു കയറിയ വനിതയാണ് നിർമ്മല സീതാരാമൻ. ആണധികാര മേഖലകളിൽ തന്റേതായ കഴിവ് കൊണ്ടും അറിവ് കൊണ്ടും വ്യക്തമായ ഒരു സ്ഥാനമുറപ്പിച്ച നിർമ്മല, ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ വനിതയായാണ് വാഴ്ത്തപ്പെടുന്നത്.

Also Read:മരുന്നിന് പകരം ഹാർപ്പിക്കും സന്ദു ബാമും കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച നടത്തിയ ജോലിക്കാരി പിടിയിൽ

തമിഴ്‌നാട്ടിലെ മധുരയിൽ, ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് സാവിത്രിയുടെയും നാരായണൻ സീതാരാമന്റെയും മകളായി നിർമ്മല സീതാരാമൻ ജനിച്ചത്. മദ്രാസിൽ നിന്നും തിരുച്ചിറപ്പള്ളിയിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ നിർമ്മല, തിരുച്ചിറപ്പള്ളിയിലെ സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും നേടി. ഈ വിദ്യാഭ്യാസം തന്നെയാണ് നിർമ്മലയുടെ ജീവിതത്തിൽ പ്രതീക്ഷകളുടെയും, ആഗ്രഹങ്ങളുടെയും പറുദീസകൾ തുറന്നുവച്ചത്.

ലണ്ടനിലെ റീജന്റ് സ്ട്രീറ്റിലെ ഹോം ഡെക്കോർ സ്റ്റോറായ ഹാബിറ്റാറ്റിൽ സെയിൽസ് പേഴ്‌സണായി നിർമല സീതാരാമൻ ജോലി ചെയ്തിട്ടുണ്ട്. യുകെയിലെ അഗ്രികൾച്ചറൽ എഞ്ചിനീയേഴ്‌സ് അസോസിയേഷനിൽ ഇക്കണോമിസ്റ്റിന്റെ സഹായിയായി സേവനമനുഷ്ഠിച്ച നിർമ്മല, യുകെയിൽ താമസിക്കുമ്പോൾ പിഡബ്ല്യുസിയുടെ സീനിയർ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുടർന്ന്, ദേശീയ വനിതാ കമ്മീഷൻ അംഗമായും, ഹൈദരാബാദിലെ പ്രണവയുടെ സ്ഥാപക ഡയറക്ടർമാരിൽ ഒരാളായും നിർമ്മല സീതാരാമൻ പ്രവർത്തിച്ചു.

പലപ്പോഴും സ്ത്രീകൾക്ക് എത്തിപ്പിടിയ്ക്കാൻ കഴിയാത്തത്ര ഉയരങ്ങൾ നിർമ്മല സീതാരാമൻ സ്വന്തമാക്കിയിരുന്നു. അവർ വിശ്വസിച്ചിരുന്നതും പിന്തുടരുന്നതുമായ രാഷ്ട്രീയവും തത്വശാസ്ത്രവും അവരെ വളർച്ചകൾക്ക് വിധേയമാക്കിക്കൊണ്ടേയിരുന്നു. 2006-ൽ ബി.ജെ.പി.യിൽ ചേർന്ന സീതാരാമൻ 2010-ൽ പാർട്ടിയുടെ വക്താവായി നിയമിതയായി. തുടർന്ന് 2014-ൽ നരേന്ദ്ര മോദിയുടെ മന്ത്രിസഭയിൽ ജൂനിയർ മന്ത്രിയായും 2014 ജൂണിൽ ആന്ധ്രാപ്രദേശിൽ നിന്ന് രാജ്യസഭാംഗമായും അവർ തിരഞ്ഞെടുക്കപ്പെട്ടു.

2016 ൽ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ബിജെപി നാമനിർദ്ദേശം ചെയ്ത 12 സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു നിർമ്മല സീതാരാമൻ. ഒടുവിൽ പ്രതീക്ഷിച്ചത് പോലെ തന്നെ കർണാടകയിൽ നിന്ന് തന്റെ സീറ്റിൽ അവർ വിജയം കൈവരിച്ചു. തുടർന്ന് അവർ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായി സ്ഥാനരോഹണം ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഫുൾ ടൈം ഡിഫെൻസ് മിനിസ്റ്ററായി ചരിത്രത്തിലുണ്ട് ഇന്നും നിർമ്മല സീതാരാമൻ. 2019 ൽ ഇന്ത്യൻ വ്യോമസേന നടത്തിയ ബാലാകോട്ട് വ്യോമാക്രമണത്തിന് ഇവർ നേതൃത്വം നൽകി.

നിലവിൽ ഇന്ത്യയുടെ ധനകാര്യ , കോർപ്പറേറ്റ് മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന നിർമ്മല സീതാരാമൻ ഇന്ത്യയുടെ 4 വാർഷിക ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ ഈ വനിതയുടെ നേതൃത്വത്തിൽ ഇന്ത്യ 3.1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുടെ അടയാളത്തിലെത്തി നിൽക്കുന്നു. തന്റെ ജീവിതാനുഭവങ്ങളും, വിദ്യാഭ്യാസയോഗ്യതയും തനിക്ക് ചുറ്റുമുള്ളവർക്കും തന്റെ രാജ്യത്തിനും വേണ്ടി ചിലവഴിച്ച നിർമ്മല സീതാരാമൻ ഇന്നത്തെ വനിതാ ദിനത്തിലും ഇന്ത്യൻ വനിതകളുടെ അഭിമാനമായി നിലകൊള്ളുന്നു.

-സാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button