Latest NewsInternational

യുക്രൈനിലെ ആണവനിലയത്തിനു നേരെ ആക്രമണം? തീ പടർന്നത് യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിൽ

സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ തുറന്നടിച്ചു.

കീവ്: യുക്രൈനിലെ ഏറ്റവും വലിയ ആണവനിലയത്തിൽ ആക്രമണം. ആണവനിലയത്തിൽ തീയും പുകയും ഉയരുന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. സപറോഷ്യ ആണവ നിലയത്തിലാണ് ആക്രമണം ഉണ്ടായത്. ആണവനിലയം റഷ്യൻ സൈന്യം വളഞ്ഞു. അതേസമയം, യുക്രൈൻ-റഷ്യ യുദ്ധം ഒരാഴ്ച പിന്നിടുമ്പോൾ വെടിനിർത്തലിന് ഇരുരാജ്യങ്ങളും തമ്മിൽ രണ്ടാം ഘട്ട ചർച്ച തുടങ്ങി. സമാധാനചർച്ച നടക്കുന്നുണ്ടെങ്കിലും പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുറന്നടിച്ചു.

‘ഏറ്റവും മോശം വരാനിരിക്കുന്നതേയുള്ളൂ’വെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും മുന്നറിയിപ്പു നൽകി. പുടിനുമായി ഒന്നരമണിക്കൂർ ടെലിഫോൺ ചർച്ച നടത്തിയശേഷമാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്. കൂടുതൽ സൈനികസഹായം ലഭിച്ചില്ലെങ്കിൽ യുക്രൈൻ വീഴുമെന്നും അങ്ങനെ സംഭവിച്ചാൽ യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലും റഷ്യ കടന്നുകയറുമെന്നും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പാശ്ചാത്യരാജ്യങ്ങളോടായി പറഞ്ഞു.

അതേസമയം, യുക്രെയ്‌നും റഷ്യയും തമ്മിൽ രണ്ടാം ഘട്ട ചർച്ച നടന്നെങ്കിലും പ്രതീക്ഷിച്ച ഫലം ഉണ്ടായില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി പറഞ്ഞു.യുദ്ധം തുടരുക തന്നെ ചെയ്യുമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button