Latest NewsKeralaIndia

‘തെമ്മാടിത്തരം കാണിക്കരുത്, തന്നെക്കാളും വലിയ ആളാണ് ഞാൻ’: കല്ലിടാൻ വന്ന ഇൻസ്പെക്ടറോട് കൊടിക്കുന്നിൽ സുരേഷ് – വീഡിയോ

തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് എംപി ക്ഷോഭിച്ചത്.

ആലപ്പുഴ: സിൽവർ ലൈന്‍ പദ്ധതിയുടെ കല്ലിടാൻ വന്ന സംഘത്തിനൊപ്പമെത്തിയ പൊലീസ് ഉദ്യോഗസ്ഥനോട്‌ ക്ഷോഭിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ചെങ്ങന്നൂരിൽ കല്ലിടാൻ എത്തിയവരെ കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിരുന്നു. തന്നെ ഏൽപ്പിച്ച ജോലി പൂർത്തിയാക്കാതെ മടങ്ങില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് എംപി ക്ഷോഭിച്ചത്.

‘തെമ്മാടിത്തരം കാണിക്കരുത്. താൻ ആരാണ്? ഒരു സബ് ഇൻസ്പെക്ടർ. തന്നെക്കാളും വലിയ ആളാടോ ഞാൻ. തന്റെ മുകളിലുള്ള ഉദ്യോഗസ്ഥരെക്കാളും വലിയ ആളാണ് ഞാൻ. ഞാൻ ഇവിടത്തെ ജനപ്രതിനിധിയാണ്. അവർ രോഷത്തിലാണ്. നിങ്ങൾ മടങ്ങി പോകണം’– കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇതിന്റെ വീഡിയോ, കൊടിക്കുന്നിൽ തന്നെയാണ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

പോസ്റ്റ് കാണാം:

‘സിൽവർ ലൈൻ കല്ല് ഇടുന്നതിനെതിരെ ചെങ്ങന്നൂരിൽ നാട്ടുകാരോടൊപ്പമുള്ള പ്രതിഷേധം.’


shortlink

Related Articles

Post Your Comments

Related Articles


Back to top button