News

യുക്രൈനിൽ പ്രവർത്തിക്കുന്ന ഏക വാർത്താ വിനിമയ സംവിധാനമായ സ്റ്റാർലിങ്ക് റഷ്യ തകർത്തേക്കും : ഇലോൺ മസ്ക്

വാഷിംഗ്‌ടൺ: യുക്രൈനിൽ പ്രവർത്തിക്കുന്ന ഏക വാർത്താ വിനിമയ സംവിധാനമായ സ്റ്റാർലിങ്ക് റഷ്യ തകർക്കാൻ സാധ്യതയുണ്ടെന്ന് സ്പേസ് എക്സിന്റെ സ്ഥാപകനായ ഇലോണ്‍ മസ്‌ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

റഷ്യൻ അധിനിവേശം നടക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്റർനെറ്റ് കണക്റ്റിവിറ്റിയിൽ തടസം നേരിടുന്ന സാഹചര്യം ഒഴിവാക്കാനായി, യുക്രൈൻ ഉപപ്രധാനമന്ത്രി മിഖൈലോ ഫെഡറോവിന്റെ അഭ്യർത്ഥനപരിഗണിച്ച് ഇലോൺ മസ്ക് സ്റ്റാർലിങ്ക് ടെർമിനലുകൾ യുക്രൈനിലെത്തിച്ചിരുന്നു.

ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് ഇന്റർനെറ്റ് എത്തിക്കുന്ന സംവിധാനമാണ് സ്റ്റാർലിങ്ക്. ആന്റിനയും, അനുബന്ധ ഉപകരണങ്ങളും പ്രവർത്തനക്ഷമമാവുന്നതോടെ അടുത്തുള്ള സ്റ്റാർലിങ്ക് ഉപഗ്രഹവുമായുള്ള ബന്ധം സ്ഥാപിക്കപ്പെടും. ഇതോടെ ഇന്റർനെറ്റ് ഉപയോഗിക്കാനാവും.
അതേസമയം, യുക്രൈയിൻ വാണിജ്യ സ്ഥാപനങ്ങളും സ്റ്റാർലിങ്ക് കണക്റ്റിവിറ്റിയ്ക്ക് വേണ്ടിയുള്ള കഠിനശ്രമത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button