Latest NewsNewsIndia

ഹിജാബ് വിരുദ്ധ സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചു: റാണ അയ്യൂബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു

ബെംഗളൂരു: ഹിജാബ് വിരുദ്ധ സമരക്കാരെ ഹിന്ദു തീവ്രവാദികള്‍ എന്ന് പരാമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബിനെതിരെ കേസ്. ഹിന്ദു ഐടി സെല്‍ പ്രവര്‍ത്തകന്‍ അശ്വത് എന്നയാളുടെ പരാതിയെ തുടര്‍ന്ന് കര്‍ണാടകയിലെ ധാര്‍വാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി 295 എ പ്രകാരമാണ് റാണ അയ്യൂബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്.

ബിബിസിക്ക് നല്‍കിയ അഭിമുഖത്തിൽ കര്‍ണാടകയിലെ ഹിജാബ് വിരുദ്ധ സമരക്കാരെ റാണാ അയ്യൂബ്, ‘തീവ്രവാദികള്‍’ എന്ന് വിളിച്ചതായാണ് പരാതിയില്‍ പറയുന്നത്. ‘പെണ്‍കുട്ടികള്‍ വളരെക്കാലമായി ഹിജാബ് ധരിക്കുന്നു. എന്തുകൊണ്ടാണ് തീവ്രവാദികളായ യുവ വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കാവിക്കൊടി ഉയര്‍ത്തുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തില്‍ എന്തിനാണ് ആണ്‍കുട്ടികള്‍ കാവി പതാക പിടിക്കുന്നത്. ഇതിന്റെയൊക്കെ അർത്ഥം എന്താണ് ?,’ റാണ അയ്യൂബ് ചോദിച്ചു.

ഖാര്‍കിവില്‍ ഇനി ഒരു ഇന്ത്യക്കാരനും ഇല്ല, ഇപ്പോള്‍ ശ്രദ്ധ സുമിയിൽ, അടുത്ത മണിക്കൂറുകളിൽ എല്ലാവരെയും ഒഴിപ്പിക്കും

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി റാണ അയ്യൂബ് രംഗത്ത് വന്നു. ഹിജാബ് വിഷയത്തില്‍ വലതുപക്ഷ സംഘടന തനിക്കെതിരെ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതൊന്നും സത്യം പറയുന്നതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button