Latest NewsUAENewsInternationalGulf

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം: വാഹനം ഓടിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ്

ദുബായ്: യുഎഇയിൽ മൂടൽമഞ്ഞ് ശക്തം. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ വേഗത കുറയ്ക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിതമായ അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: ഭക്ഷ്യ വിഷബാധ: കോൺഗ്രസ് നേതാവിന്റെ മകന്റെ വിവാഹ ചടങ്ങിൽ ഭക്ഷണം കഴിച്ച 1200ലധികം പേർ ആശുപത്രിയിൽ

യുഎഇയുടെ വിവിധ മേഖലകളിൽ പുലർച്ചെ ശക്തമായ മൂടൽമഞ്ഞാണ് അനുഭവപ്പെടുന്നത്. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. സ്വീഹാൻ, അൽഐൻ, ദുബായ്-അബുദാബി റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ ദിവസവും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടിരുന്നു.

അതേസമയം, യുഎഇയിൽ പകൽ സമയത്തെ താപനില ഉയർന്നു. 30-35 ഡിഗ്രി സെൽഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസത്തെ രാജ്യത്തെ കൂടിയ താപനില. 18-21 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.

Read Also: വിലക്ക് വരുമെന്ന് രഹസ്യ വിവരം കിട്ടിയത് കൊണ്ടോ രാജീവും അഭിലാഷും ചാനൽ വിട്ടത്? – മീഡിയാ വൺ എഡിറ്റർ പ്രമോദ് രാമൻ പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button