KollamKeralaNattuvarthaLatest NewsNews

പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി പാവുമ്പ വടക്ക് മണപ്പള്ളി ഉടയച്ചം വിളയിൽ നാസിഫ് (21) ആണ് പിടിയിലായത്

കരുനാഗപ്പള്ളി: മകന്‍റെ ആക്രമണത്തിൽ നിന്ന് പിതാവിനെ രക്ഷിച്ചയാളെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി പാവുമ്പ വടക്ക് മണപ്പള്ളി ഉടയച്ചം വിളയിൽ നാസിഫ് (21) ആണ് പിടിയിലായത്. കരുനാഗപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

നാലുവിള ജങ്ഷനിൽ ചായക്കട നടത്തി വരുന്ന തന്‍റെ പിതാവ് നിസാമുദ്ദീനെ പ്രകോപനം ഒന്നുമില്ലാതെ നാസിഫ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് സമീപമുണ്ടായിരുന്ന തഴവ സ്വദേശി നവാസ് തടസ്സം പിടിക്കുകയും പിതാവിനെ രക്ഷിക്കുകയും ചെയ്തു. തുടർന്ന്, സുഹൃത്തിന്‍റെ ബൈക്കിൽ കയറി പോകാൻ ശ്രമിച്ച നവാസിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.

Read Also : ‘ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തിയിട്ട് സഞ്ചയന കാർഡ് അടിച്ച ഭാര്യ’ : കാർഡ് സോഷ്യൽ മീഡിയയിൽ വൈറൽ

ആക്രമണത്തിൽ തലക്ക് പരിക്കേറ്റ നവാസ് കരുനാഗപ്പള്ളി ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിനുശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട നാസിഫിനെ മണപ്പള്ളി ജങ്ഷനിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ ജി. ഗോപകുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, കെ.എസ്. ധന്യ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, നിസാമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ​ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button