AlappuzhaKeralaNattuvarthaLatest NewsNews

കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്

അമ്പലപ്പുഴ: വീട്ടില്‍ നിന്നും കാണാതായ ഗൃഹനാഥനെ കടൽത്തീരത്ത് മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് കാക്കാഴം തോട്ടുവേലിയിൽ നടേശനെ(48)യാണ് കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന്, വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ, ഇന്നലെ പുലർച്ചെ പുറക്കാട് കടൽ തീരത്ത് നിന്ന് മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.

Read Also : ക്ഷേത്രദർശനത്തിന് പോയ വയോധികയുടെ മാല കവർന്ന കേസ് : രണ്ടുപേർ അറസ്റ്റിൽ

വിഷം ഉള്ളിൽ ചെന്ന് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെന്നാണ് സൂചന. ഭാര്യ സന്ധ്യ. മകൾ പാർവ്വതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button