AlappuzhaKeralaNattuvarthaLatest NewsNews

ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്

ചാരുംമൂട്: ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ആദ്യത്തെ പാമ്പുപിടിത്തവുമായി വാവ സുരേഷ്. ബൈക്കിനുള്ളിൽ ഒളിച്ച മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടുകയായിരുന്നു. ചാരുംമൂട് ശാരദാസ് ടെക്സ്റ്റയിൽസ് ഉടമ മുകേഷിന്റെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടുമുറ്റത്തിരുന്ന ബുള്ളറ്റിലേക്ക് മകൻ അഖിൽ കയറുമ്പോൾ തറയിൽ കിടന്നിരുന്ന പാമ്പ് പത്തിവിടർത്തി കൊത്താനായുകയായിരുന്നു.

വണ്ടിയിൽ നിന്ന് ചാടിയിറങ്ങി അഖിൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇതിനിടെ പാമ്പ് ബൈക്കിലേക്ക് കയറുകയായിരുന്നു. തുടർന്ന്, വാവ സുരേഷിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. വാവാ സുരേഷ് എത്തുന്നതറിഞ്ഞ് നാട്ടുകാർ തടിച്ചുകൂടി.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ

സ്ഥലത്തെത്തിയ സുരേഷ് ബൈക്ക് മൂടിയിരുന്ന കവറ് നീക്കി ഹാന്റിലിനടിയിൽ ചുറ്റി കിടന്ന പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽ തന്നെ പിടികൂടുകയായിരുന്നു. തുടർന്ന്, വീട്ടുകാർ നൽകിയ പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടു വയസ് മാത്രമുള്ള ചെറിയ മൂർഖനാണെണെന്ന് സുരേഷ് പറഞ്ഞു. ആശുപത്രി വിട്ട ശേഷം ആദ്യമാണ് പുറത്തുപോയി പാമ്പിനെ പിടിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button