Latest NewsNewsInternational

ഷെല്ലാക്രമണത്തിനും വെടിയൊച്ചകൾക്കുമിടയിലൂടെ അവൻ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ: ലക്ഷ്യം ഒന്ന് മാത്രം!

ബ്രാറ്റിസ്‌ലാവ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിനിടെ നിരവധി അസാധാരണമായ വാർത്തകളാണ് പുറത്തുവരുന്നത്. ജീവനും ജീവിതവും കൈയ്യിൽ പിടിച്ച് സ്വന്തം നാടും വീടും വിട്ട്, അയൽ രാജ്യങ്ങളിലേക്ക് പാലായനം ചെയ്യുന്ന അമ്മമാരുടെയും കുട്ടികളുടെയും ചിത്രങ്ങൾ കണ്ണീരോടെയാണ് ലോകം കണ്ടത്. ഇതുവരെ 1.5 ദശലക്ഷം ആളുകള്‍ യുദ്ധഭൂമിയില്‍ നിന്നും അയല്‍ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. കൂട്ടത്തിൽ, പതിനൊന്നുകാരനായ ഉക്രൈൻ ബാലനുമുണ്ട്.

കൂട്ടിനാരുമില്ലാതെ, വെടിയൊച്ചകൾ മുഴങ്ങി കേൾക്കുന്ന നഗരത്തിലൂടെ പതിനൊന്നുകാരനായ ബാലൻ സഞ്ചരിച്ചത് ആയിരം കിലോമീറ്റർ ആണ്. അവന്റെ കൈയ്യിലെ ബാഗിൽ, അവന്റെ അമ്മ എഴുതി നൽകിയ ഒരു കുറിപ്പും ഒരു ടെലിഫോൺ നമ്പറുമായിരുന്നു ഉണ്ടായിരുന്നത്. തെക്കുകിഴക്കൻ ഉക്രൈനിലെ സാപ്പോറീഷ്യ സ്വദേശിയായ ബാലന്‍, യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയത്ത് വീട്ടിൽ ആയിരുന്നു. പരിചയക്കാരെല്ലാം മറ്റ് രാജ്യങ്ങളിലേക്ക് പാലായനം ചെയ്തപ്പോൾ ബാലനും കുടുംബത്തിനും അതിന് സാധിച്ചില്ല. രോഗിയായ ബന്ധുവിനെ പരിചരിക്കുന്നതിനായി മാതാപിതാക്കള്‍ ഉക്രൈനിൽ തന്നെ നിൽക്കാൻ തീരുമാനിച്ചു.

Also Read:വാഹനപരിശോധനക്കിടെ സ്വകാര്യ ബസ് ഡ്രൈവർക്ക് ലൈസൻസില്ല : ഡ്രൈവറായി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ

ബന്ധുക്കളെ കണ്ടുപിടിക്കാനായി, ആൺകുട്ടിയെ മാതാപിതാക്കൾ സ്ലോവാക്യയിലേക്ക് പറഞ്ഞയച്ചു. അവിശ്വസനീയമായ ഒരു യാത്രയായിരുന്നു അവന്റേത്. വീട്ടിൽ നിന്നിറങ്ങി ട്രെയിൻ കയറുന്നത് വരെയുള്ള സമയങ്ങൾ ഏറെ ദുർഘടം പിടിച്ചതായിരുന്നു. ട്രയിനിലാണ് അവൻ സ്ലോവാക്യയിലേക്ക് യാത്ര ചെയ്തത്. ഉക്രൈനിൽ റഷ്യ നടത്തുന്ന ഷെല്ലാക്രമണത്തിൽ കാതടിപ്പിക്കുന്ന ശബ്ദം അവന്റെ ചെവികളിലുമെത്തി. യാത്രയിൽ ചുറ്റിനും ഉള്ളവരുടെ വാക്കുകൾ മുഴുവൻ കീവിലെ ‘ഷെല്ലാക്രമണത്തെയും വെടിയൊച്ചകളെയും’ കുറിച്ചുള്ളതായിരുന്നു. മറ്റു ചിലർ, നാട്ടിൽ തിരിച്ചെത്താനുള്ള ഓട്ടത്തിലും. ഇവർക്കിടയിൽ ബന്ധുക്കളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആ ബാലനും. കുട്ടി സ്ലോവാക്യയിൽ എത്തിയപ്പോൾ അതിർത്തിയിലെ ഉദ്യോഗസ്ഥർ തലസ്ഥാനമായ ബ്രാറ്റിസ്‌ലാവയിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടുകയും അവര്‍ക്ക് ബാലനെ കൈമാറുകയുമായിരുന്നു. മകനെ പരിചരിച്ചതിന് സ്ലൊവാക് ഭരണകൂടത്തിനും പൊലീസിനും കുട്ടിയുടെ അമ്മ നന്ദി പറഞ്ഞുകൊണ്ട് സന്ദേശം അയച്ചു.

അവന്റെ ആ യാത്ര പൂർത്തിയാക്കിയ ശേഷം, ”തന്‍റെ പുഞ്ചിരി, നിർഭയത്വം, നിശ്ചയദാർഢ്യം, ഒരു യഥാർഥ നായകന്‍ എന്നിവയിലൂടെ ബാലന്‍ ഉദ്യോഗസ്ഥരെ കീഴടക്കി. കഴിഞ്ഞ രാത്രിയിലെ വലിയ ഹീറോ” സ്ലൊവാക്യൻ ആഭ്യന്തര മന്ത്രാലയം കുട്ടിയെ അഭിനന്ദിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button