Latest NewsUAENewsInternationalGulf

പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളുമായി ഷാർജ ഹെറിറ്റേജ് ഡേയ്‌സ്: മാർച്ച് 10 ന് തുടക്കം കുറിക്കും

ഷാർജ: ഷാർജ ഹെറിറ്റേജ് ഡേയ്‌സ് മാർച്ച് 10 ന് ആരംഭിക്കും. ‘പൈതൃകവും ഭാവിയും’ എന്ന ആശയത്തിലൂന്നിയാണ് ഈ വർഷത്തെ ഷാർജ ഹെറിറ്റേജ് ഡെയ്സ് സംഘടിപ്പിക്കുന്നത്. മാർച്ച് 28 വരെയാണ് ഷാർജ ഹെറിറ്റേജ് ഡേയ്‌സ് നടക്കുകയെന്ന് അധികൃതർ അറിയിച്ചു. മേളയുടെ അവസാന ഘട്ട തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. പൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന വേദിയായിരിക്കും ഷാർജ ഹെറിറ്റേജ് ഡേയ്‌സ്.

Read Also: ട്രയൽ എന്നത് ട്രോമ ആണെന്ന് ഒരു അതിജീവിത: ഇന്നാട്ടിലെ ജുഡീഷ്യറിയും ഭരണവ്യവസ്ഥയും വൻ പരാജയമെന്ന് ഹരീഷ് വാസുദേവൻ

സന്ദർശകർക്ക് യുഎഇയുടെ ചരിത്രം, സംസ്‌കാരം, ആചാരങ്ങൾ, കല, സാഹിത്യം മുതലായവയെ അടുത്തറിയുന്നതിന് ഈ പ്രദർശനം സഹായിക്കും. 2003-ലാണ് ഈ മേള ആദ്യമായി സംഘടിപ്പിച്ചത്. നിലവിൽ, ലോക പൈതൃകത്തെ ഷാർജയിലേക്ക് ആനയിക്കുന്ന രീതിയിൽ ആഗോള പങ്കാളിത്തമുള്ള ഒരു സാംസ്‌കാരിക പൈതൃകമേള എന്ന നിലയിലേക്ക് ഷാർജ ഹെറിറ്റേജ് ഡേയ്‌സ് ഉയർന്നിട്ടുണ്ട്.

ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജാണ് മേള സംഘടിപ്പിക്കുന്നത്.

Read Also: ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പുരുഷന്മാര്‍ ബോധവാന്മാരായിരിക്കണം: പാര്‍വതി തിരുവോത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button