KeralaLatest NewsNews

എ.കെ ആന്റണിക്ക് പകരം രാജ്യസഭയിൽ ആര്? ചർച്ചകൾ സജീവം, സാധ്യതാപട്ടികയിൽ ഉള്ളത് ഇവർ

പാർട്ടി ഇത്തവണ യുവാക്കൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്.

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ്, ഇനി മത്സരിക്കാൻ താൻ ഇല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യസഭയിലേക്കുള്ള കോൺഗ്രസ് സ്ഥാനാർത്ഥി ആരാകും എന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമാവുകയാണ്. കേരളത്തിൽ നിന്ന് ഒഴിവ് വരുന്ന മൂന്നു സീറ്റുകളിൽ തങ്ങൾക്ക് വിജയസാധ്യതയുള്ള ഒരു സീറ്റിലേക്ക്, കോൺഗ്രസ് ആരെ മത്സരിപ്പിക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുകയാണ്.

Also read: തിരുവനന്തപുരത്ത് വസ്ത്രവിൽപ്പനശാലകൾ കേന്ദ്രീകരിച്ച് വൻ മോഷണം: മൊത്തം നഷ്ടപെട്ടത് രണ്ടേ മുക്കാൽ ലക്ഷം രൂപ

കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേർ രാജ്യസഭാ സീറ്റ് മോഹിക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, പാർട്ടി ഇത്തവണ യുവാക്കൾക്ക് അവസരം നൽകാൻ സാധ്യതയുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും, കെ.പി.സി.സി പ്രസിഡന്റും ആയിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍, ഇടതുപക്ഷ സാഹോദര്യം അവസാനിപ്പിച്ച് തിരികെ എത്തിയ ചെറിയാന്‍ ഫിലിപ്പ്, മുൻ എം.എൽ.എയും, കെ.പി.സി.സി വൈസ് പ്രസിഡന്‍റുമായ വി.ടി ബല്‍റാം എന്നിവർ സാധ്യതാപട്ടികയിൽ ഇടം നേടിയതായി സൂചനയുണ്ട്.

വരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേക്കും വി.ടി ബല്‍റാമിന്‍റെ പേര് നിർദ്ദേശിക്കപ്പെടുന്നുണ്ട്. പി.ടി തോമസിന്‍റെ ഭാര്യ ഉമാ തോമസ് മത്സരിക്കില്ലെങ്കില്‍, ബല്‍റാമിന് അവസരം നൽകണമെന്ന ആവശ്യം പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് നേരത്തെ ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button