Latest NewsNewsInternational

ഉക്രൈൻ അണുബോംബ് നിർമ്മിക്കാൻ ഒരുങ്ങുന്നു, അവരെ തടയണം: ശത്രുരാജ്യത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് റഷ്യൻ മാധ്യമങ്ങൾ

റഷ്യയിലെ ടാസ്, ആര്‍.ഐ.എ, ഇന്റര്‍ഫാക്‌സ് എന്നീ വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

മോസ്‌കോ: അപ്രതീക്ഷിതമായി നടന്ന ചെറുത്തുനില്‍പ്പില്‍ അടിപതറിയ റഷ്യ, ഉക്രൈനെതിരെ പത്തൊൻപതാമത്തെ അടവുമായി രംഗത്തെത്തി. ഉക്രൈൻ ലോകത്തെ തന്നെ നശിപ്പിക്കാന്‍ ശേഷിയുള്ള അണുബോംബ് നിർമ്മിക്കാൻ ഒരുങ്ങുകയാണെന്നാണ് റഷ്യ ഇപ്പോൾ ആരോപിക്കുന്നത്. റഷ്യയിലെ പ്രധാനപ്പെട്ട മൂന്ന് വാര്‍ത്താ ഏജന്‍സികളാണ് ഇത്തരമൊരു പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. വിശ്വാസയോഗ്യമായ ആരെയും ഉദ്ധരിക്കുകയോ, ഒരു തെളിവും നിരത്തുകയോ ചെയ്യാതെയാണ് ഉക്രൈനിന് എതിരെ റഷ്യൻ മാധ്യമങ്ങൾ ഗുരുതരമായ ഈ ആരോപണം ഉന്നയിക്കുന്നതെന്ന് പ്രമുഖ അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

Also read: ‘ഒന്നും ചെയ്യാൻ സമ്മതിക്കുന്നില്ല’: തനിക്കെതിരെ വേട്ടയാടലുകൾ തുടരുന്നുണ്ടെന്ന് സ്വപ്‍ന സുരേഷ്

റഷ്യയിലെ ടാസ്, ആര്‍.ഐ.എ, ഇന്റര്‍ഫാക്‌സ് എന്നീ വാര്‍ത്താ ഏജന്‍സികളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഭീകരമായ ആണവദുരന്തം നടന്ന ചെര്‍ണോബില്‍ കേന്ദ്രമാക്കി ഉക്രൈന്‍, അപകടകരമായ ആണവായുധം നിർമ്മിക്കുകയാണെന്ന് ഇവരുടെ റിപ്പോര്‍ട്ടുകൾ സാക്ഷ്യപ്പെടുത്തുന്നു. ചെര്‍ണോബിലില്‍ വെച്ച് രാജ്യം അണുബാംബ് നിർമ്മിക്കുന്നത് എന്ത് വില കൊടുത്തും തടയേണ്ടതുണ്ടെന്ന് ഈ റിപ്പോര്‍ട്ടുകൾ പറയുന്നു.

എന്നാല്‍, ഇങ്ങനെ ഒരു ആണവായുധം റഷ്യ നിർമ്മിക്കുകയാണെന്ന ആരോപണത്തിന് ബലം പകരാൻ ഒരു തെളിവും ഈ വാര്‍ത്താ ഏജന്‍സികള്‍ നിരത്തുന്നില്ല എന്നത്, ഈ റിപ്പോർട്ടുകളുടെ വിശ്വാസ്യതയ്ക്ക് വിലങ്ങുതടിയാവുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button