Latest NewsUAENewsInternationalGulf

ക്ലാസുകൾക്ക് പുറത്ത് മാസ്‌ക് ധരിക്കേണ്ടതില്ല: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി

അബുദാബി: വിദ്യാർത്ഥികൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച് അബുദാബി. സ്‌കൂളുകളിൽ വിദ്യാർത്ഥികൾ കളിക്കാനോ മറ്റോ ക്ലാസിനു പുറത്ത് പോകുമ്പോൾ മാസ്‌ക് ധരിക്കേണ്ടതില്ലെന്നാണ് അബുദാബി അറിയിച്ചത്. സ്‌കൂളുകൾക്കായുള്ള കോവിഡ് പ്രോട്ടോക്കോളിലെ മാറ്റങ്ങൾ അനുസരിച്ചാണ് പുതിയ നടപടി. അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. അബുദാബി അടിയന്തര ദുരന്ത നിവാരണ സമിതി അംഗീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കിയത്. വിദ്യാർത്ഥികൾക്ക് തുറസ്സായ സ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കലും ഇനി മുതൽ നിർബന്ധമല്ല.

Read Also: യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാഭാരതിയുടെ ആഗോള സംഘടനയെ അഭിനന്ദിച്ച് നൈജീരിയ

സ്‌കൂൾ കായിക പരിപാടികളും മത്സരങ്ങളും എല്ലാ പ്രായത്തിലുമുള്ള വിദ്യാർത്ഥികൾക്കും പുനഃരാരംഭിക്കാമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്‌കൂളിലെ പരിപാടികളും മറ്റു പ്രവർത്തനങ്ങളും 90 ശതമാനത്തിൽ കൂടാത്ത ശേഷിയോടെ പുനഃരാരംഭിക്കാം. കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന 18 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ക്വാറന്റെയ്ൻ ആവശ്യമില്ല. എന്നാൽ, അവർ 1, 4 ദിവസങ്ങളിൽ പരിശോധനയ്ക്ക് വിധേയരാകണമെന്നാണ് നിർദ്ദേശം.

Read Also: 1421 പുതിയ കേസുകൾ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button