Latest NewsNewsIndia

ജമ്മു കശ്മീരിലെ ഉദ്ധംപൂരില്‍ വന്‍ സ്‌ഫോടനം, ഒരു മരണം : മരണ സംഖ്യ ഉയരുമെന്ന് സൂചന

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉദ്ധംപൂരില്‍ വന്‍ സ്‌ഫോടനം. അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 14ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഉദ്ധംപൂരിലെ സലാത്തിയ ചൗക്കിലെ ജില്ലാ കോടതി സമുച്ചയത്തിന് പുറത്താണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌ഫോടനം ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

Read Also : സ്രാങ്കും സംഘവും ഉറങ്ങിപ്പോയി : കടപ്പുറത്തേക്ക് ഇടിച്ചു കയറി നിയന്ത്രണംവിട്ട ബോട്ട്

പ്രദേശത്തെ ഒരു വെല്‍ഡിങ് കാര്‍ട്ടിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടം നടന്ന സ്ഥലത്തിന് സമീപം തഹസില്‍ദാരുടെ ഓഫീസും സ്ഥിതിചെയ്യുന്നുണ്ട്. പൊട്ടിത്തെറിക്ക് പിന്നിലെന്താണ് കാരണമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍, അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button