KollamLatest NewsKeralaNattuvarthaNews

പ​ശു​ക്ക​ളെ വെ​ടി​വെ​ച്ചു​ കൊ​ന്ന് മാം​സം ക​ട​ത്തൽ : മൃഗവേട്ടക്ക് സ്ഫോടകവസ്തുക്കൾ നൽകിയ ആൾ അറസ്റ്റിൽ

ക​ട​ക്ക​ൽ ഐ​ര​ക്കു​ഴി പാ​റ​ക്കാ​ട് സി​ജു ഭ​വ​നി​ൽ സ​ജീ​വി​നെ (60) ആ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്

അ​ഞ്ച​ൽ: വി​ള​ക്കു​പാ​റ എ​ണ്ണ​പ്പ​ന തോ​ട്ട​ത്തി​ൽ മേ​യാ​ൻ വി​ടു​ന്ന പ​ശു​ക്ക​ളെ വെ​ടി​വെ​ച്ചു​ കൊ​ന്ന് മാം​സം ക​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റിൽ. ക​ട​ക്ക​ൽ ഐ​ര​ക്കു​ഴി പാ​റ​ക്കാ​ട് സി​ജു ഭ​വ​നി​ൽ സ​ജീ​വി​നെ (60) ആ​ണ് പൊലീസ് അറസ്റ്റ് ചെയ്തത്. സം​ഘ​ത്തി​ന് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ന​ൽ​കി​യ കേസിലാണ് അറസ്റ്റ്.

ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ട​ക്ക​വും പൂ​ത്തി​രി​യും മാ​ത്രം വി​ൽ​ക്കാ​നു​ള്ള ലൈ​സ​ൻ​സാണ് സ​ജീ​വിനുള്ളത്. എന്നാൽ, ഇയാൾ അ​ത്യു​ഗ്ര ശേ​ഷി​യു​ള്ള സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ന​ധി​കൃ​ത​മാ​യി വി​ൽ​പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ യൂ​ട്യൂ​ബ​ർ റ​ജീ​ഫി​ന് മൃ​ഗ​വേ​ട്ട​യ്ക്കാ​യി തോ​ക്കി​ൽ നി​റ​ക്കാ​നു​ള്ള ഗ​ൺ​പൗ​ഡ​ർ ന​ൽ​കി​യ​ത് സ​ജീ​വാ​ണ്.

Read Also : മങ്കാദിങുള്‍പ്പെടെയുള്ള നിയമങ്ങൾ പരിഷ്കരിക്കാനൊരുങ്ങി എംസിസി

ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ൽ, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ അ​നി​മോ​ൻ, ഹോം​ഗാ​ർ​ഡ് ജ​യ​കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button