ErnakulamLatest NewsKeralaNattuvarthaNews

പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിൽ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഓട്ടോ ഇടിച്ചു വധിക്കാൻ ശ്രമം

പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഓട്ടോറിക്ഷ ഇടിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നു യുവാക്കൾ പൊലീസ് പിടിയിലായി. പാതാളം വള്ളോപ്പിള്ളി കോട്ടപ്പറമ്പ് നാഗരാജിന്റെ മകന്‍ ശിവ(18), ബന്ധു കാര്‍ത്തി(18), ഇവരുടെ സുഹൃത്ത് ചിറക്കുഴി സെല്‍വം(34) എന്നിവരാണ് അറസ്റ്റിലായത്.

ഏലൂര്‍ പാതാളത്ത് ഇന്നലെ വൈകിട്ടു നാലു മണിയോടെയാണ് സംഭവം. പ്രണയം നിരസിച്ചതിന്റെ ദേഷ്യത്തിലാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Read Also : കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്‌ഐ, ഞാന്‍ സിപിഎമ്മിന്റെ സെക്രട്ടറിയാണ്: കോടിയേരി

ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ അതിവേഗത്തില്‍ തന്റെ നേരേ പാഞ്ഞു വരുന്നതു കണ്ട് ഓടി മാറിയതിനാലാണ് അപകടം ഒഴിവായതെന്നു പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. ചാടി മാറിയില്ലായിരുന്നെങ്കില്‍ ഓട്ടോറിക്ഷ ഇടിച്ചു താന്‍ മരിക്കുമായിരുന്നെന്നും പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button