Latest NewsIndia

നാലു സംസ്ഥാനങ്ങളിൽ ബിജെപി മുന്നിൽ, ഒരിടത്ത് ആം ആദ്മി: തകർന്നടിഞ്ഞ് കോൺഗ്രസ്സ്

ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉത്തർപ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ലീഡ് ചെയ്യുന്നത്.

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിൽ നാല് സംസ്ഥാനങ്ങളിലും ബിജെപി ലീഡ് ചെയ്യുന്നു. അതേസമയം, പഞ്ചാബിൽ ആം ആദ്മി പാർട്ടിയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ, കോൺഗ്രസ് രണ്ടാം സ്ഥാനത്താണെങ്കിലും വളരെ പിന്നിലാണ്. ഗോവയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഉത്തർപ്രദേശിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ബിജെപി ലീഡ് ചെയ്യുന്നത്.

അയോദ്ധ്യ, ലഖിംപൂർ ഖേരി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളിലെ എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മുന്നിലാണ്. 63 ശതമാനം പേർ ലഖിംപൂർ ഖേരിയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികൾ ഏറെ വിവാദമാക്കിയ ലഖിംപൂർ ഖേരിയിലെ ആകെയുള്ള എട്ട് മണ്ഡലങ്ങളും നിലവിൽ ബിജെപിയ്‌ക്ക് ഒപ്പമാണ്. 5 സംസ്ഥാനങ്ങളിലും കോൺഗ്രസിന് ഭരണം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യമാണ് ഉള്ളത്.

ഗോവയിൽ 21 സീറ്റുകളിൽ ബിജെപി മുന്നിലാണ്. കോൺഗ്രസിന് 12 സീറ്റുകളിൽ ലീഡ് ഉണ്ട്. അതേസമയം ഉത്തർപ്രദേശിൽ ബിജെപി 201 സീറ്റുകളിൽ മുന്നിലാണ്. സമാജ്‌വാദി പാർട്ടി 77 സീറ്റുകളിൽ മുന്നിലാണ്. കോൺഗ്രസിന് 4 സീറ്റുകളിൽ ലീഡിങ് ഉണ്ട്. ഉത്തരാഖണ്ഡിൽ 39 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ 21 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. മണിപ്പൂരിൽ 26 സീറ്റുകളിൽ ബിജെപി മുന്നേറുമ്പോൾ കോൺഗ്രസ് 8 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 82 സീറ്റിൽ ആം ആദ്മി മുന്നേറുമ്പോൾ 15 സീറ്റിൽ കോൺഗ്രസും 5 സീറ്റിൽ ബിജെപിയും മുന്നേറുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button