KeralaLatest NewsNews

ബിജെപിക്ക് മിന്നും ജയം ഉറപ്പിച്ച് നടന്‍ കൃഷ്ണ കുമാര്‍

ദുബായ്: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ഫലം, മെയ് 10നാണ് പുറത്തു വരുന്നത്. ഇതിനിടെ, വ്യാഴാഴ്ച പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാര്‍ രംഗത്ത് എത്തി. അഞ്ച് സംസ്ഥാനങ്ങളിലും, ബിജെപി മിന്നുന്ന വിജയം നേടുമെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല, കോണ്‍ഗ്രസ് മുക്ത ഭരണമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഭരണമികവാണ്, ബിജെപിക്ക് ഗുണകരമായതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് എക്സ്പോയിലെ ഇന്ത്യന്‍ പവലിയന്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശും മണിപ്പൂരും ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍, വലിയ ഭൂരിപക്ഷത്തോടെയായിരിക്കും ബിജെപി തുടര്‍ ഭരണം നേടുകയെന്നാണ് പ്രവചനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഗോവയിലും ബിജെപിയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടാകുമെന്നാണ് എക്സിറ്റ് പോളുകളുടെ പ്രവചനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button