Latest NewsNewsInternational

മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് അന്തരിച്ചു: അനുശോചനം അറിയിച്ച് സിപിഐഎം

മാര്‍ക്‌സിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍ കൃതികള്‍ വരും തലമുറയെ ആവേശം കൊള്ളിക്കുന്ന ക്ലാസിക്കുകളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കാലിഫോർണിയ: മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഐജാസ് അഹമ്മദ് ( 86) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് ആശുപത്രി വിട്ടത്. യു എസ്, കാനഡ ഉള്‍പ്പെടെയുള്ള നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറായിരുന്ന ഐജാസ് അഹമ്മദ് 2017 മുതല്‍ ഇര്‍വിനിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇന്ത്യന്‍ വെബ്‌സൈറ്റ് ന്യൂസ് ക്ലിക്കിന്റെ സീനിയര്‍ ന്യൂസ് അനലിസ്റ്റായും ഫ്രണ്ട് ലൈന്‍ മാഗസിന്റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റായും അദ്ദേഹ പ്രവര്‍ത്തിച്ചിരുന്നു.

Read Also: പ്രധാനമന്ത്രി മോദിയോട് ഞങ്ങൾ നന്ദിയുള്ളവരാണ്, ഈ നൂറ്റാണ്ടിന്റെ ഭാഗധേയം തീരുമാനിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ

മാര്‍ക്‌സിസത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍ കൃതികള്‍ വരും തലമുറയെ ആവേശം കൊള്ളിക്കുന്ന ക്ലാസിക്കുകളെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇന്‍ തിയറി, ക്ലാസസ്, നേഷന്‍സ്, ലിറ്ററേച്ചേഴ്‌സ്, മുസ്ലിംസ് ഇന്‍ ഇന്ത്യാ: ബീഹാര്‍, ദി വാലീ ഓഫ് കശ്മീര്‍: ദി ലാന്‍ഡ്, സോഷ്യല്‍ ജ്യോഗ്രഫി തുടങ്ങിയവയാണ് പ്രധാന കൃതികള്‍. ഉത്തര്‍പ്രദേശില്‍ ജനിച്ച ഐജാസ് ഇന്ത്യാ- പാക് വിഭജനത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കൊപ്പം പാകിസ്താനിലേക്ക് കുടിയേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button