KollamLatest NewsKeralaNattuvarthaNews

മോഷ്ടിച്ച് കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : മൂവര്‍ സംഘത്തിന് പരിക്ക്

അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍ (26), ഏറം ലക്ഷംവീട് കോളനിയില്‍ അനീഷ് (25) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്

അഞ്ചല്‍: മോഷ്ടിച്ച് കടത്തുന്നതിനിടെ ഓട്ടോറിക്ഷ മറിഞ്ഞ് മോഷ്ടാക്കളായ മൂവര്‍ സംഘത്തിന് പരിക്കേറ്റു. അഞ്ചല്‍ പനയംചേരി രേഷ്മ ഭവനില്‍ രഞ്ജിത്ത് (24), മതുരപ്പ ഉള്ളന്നൂര്‍ അനന്തു ഭവനില്‍ അരുണ്‍ (26), ഏറം ലക്ഷംവീട് കോളനിയില്‍ അനീഷ് (25) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാരെത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം. ഉള്ളന്നൂര്‍ സ്വദേശി ബിജുവിന്റെ ഓട്ടോറിക്ഷ ആണ് സംഘം മോഷ്ടിച്ചത്​. ബിജുവിന്റെ അയല്‍വാസികളാണ്​ ഇവര്‍. മോഷ്ടിച്ച്‌ കടത്തിക്കൊണ്ടുപോകവേ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിനു സമീപത്ത്​ നിന്ന്​ ഉത്സവ അലങ്കാരത്തിനു കൊണ്ടുവന്ന കേബിളുകളും മൊബൈല്‍ ഫോണും മോഷ്ടിച്ചു. ഇതുമായി ചുണ്ട വഴി രക്ഷപ്പെടുന്നതിനിടെ ഓട്ടോറിക്ഷ മറിയുകയായിരുന്നു.

Read Also : ഗൂഗിളില്‍ ഉയര്‍ന്ന ജോലിക്കാരനെന്ന് പരസ്യം നല്‍കി വിവാഹ തട്ടിപ്പ് : പ്രതി പിടിയില്‍

നാട്ടുകാരാണ്​ മൂവരേയും കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കടയ്ക്കല്‍ പൊലീസിന്റെ സഹായത്തോടെ മോഷ്ടാക്കളില്‍ രണ്ടുപേരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന്​ പൊലീസ് പിടികൂടി. മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന അരുണ്‍ പൊലീസ് നിരീക്ഷണത്തിലാണ്.

ഓട്ടോറിക്ഷ ആക്രിക്കടയിലെത്തിച്ച്‌ പൊളിച്ച്‌ വില്‍ക്കുകയായിരുന്നു ലക്ഷ്യമെന്ന്​ പിടിയിലായ പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. അഞ്ചല്‍ എസ്.എച്ച്‌.ഒ ഗോപകുമാര്‍, എസ്.ഐ ജോതിഷ് ചിറവൂര്‍, ഗ്രേഡ് എസ്.ഐ ജോണ്‍സണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button