Latest NewsIndia

മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി അപര്‍ണ യാദവ്: യോഗിക്ക് വിജയ തിലകം ചാര്‍ത്തി മുലായത്തിന്റെ മരുമകൾ

എസ്പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാകില്ലെന്നും ഇതിനേക്കാള്‍ മികച്ചൊരു ഭരണനേതൃത്വം ഇനി ഉത്തര്‍ പ്രദേശിന് ലഭിക്കാനിടയില്ലെന്നും അപര്‍ണ

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ പ്രധാന ശത്രുവായ സമാജ്‌വാദി പാര്‍ട്ടി നേതാവായ മുലായം സിങ്ങ് യാദവിന്റെ ചെറുമകള്‍ യോഗിക്ക് തിലകം ചാര്‍ത്തുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മുലായം സിങ്ങ് യാദവിന്റെ മരുമകളും അഖിലേഷ് യാദവിന്റെ അനുജന്റെ ഭാര്യയുമായ അപര്‍ണ യാദവ് അഭിനന്ദനം നേരിട്ട് അറിയിക്കാന്‍ മകളോടൊപ്പം വെള്ളിയാഴ്ച്ച രാവിലെ മുഖ്യമന്ത്രിയുടെ വസതിയിലെത്തുകയായിരുന്നു.

തിരഞ്ഞെടുപ്പ് വിജയത്തില്‍ യോഗി ആദിത്യനാഥിന് അപര്‍ണ ആശംസകള്‍ നേര്‍ന്നു. എസ്പിയുടെ മോശം പ്രകടനത്തിന് ഇവിഎമ്മുകളെ കുറ്റപ്പെടുത്താനാകില്ലെന്നും ഇതിനേക്കാള്‍ മികച്ചൊരു ഭരണനേതൃത്വം ഇനി ഉത്തര്‍ പ്രദേശിന് ലഭിക്കാനിടയില്ലെന്നും അപര്‍ണ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഏഴു സെക്കന്റ് ദൈര്‍ഘ്യമുള്ള തിലകം ചാര്‍ത്തുന്ന വീഡിയോ അപര്‍ണ യാദവും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയും ട്വീറ്റ് ചെയ്തിട്ടുണ്ട്. യുപിയില്‍ 255 സീറ്റുകള്‍ നേടിയാണ് ബിജെപി ഭരണം നിലനിര്‍ത്തിയത്. എസ്പി 111 സീറ്റുകള്‍ നേടിയപ്പോള്‍ ബിഎസ്പിക്ക് ഒരൊറ്റ സീറ്റ് മാത്രമാണ് ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button