KeralaLatest NewsNews

‘ചാണകം എന്നത് ശുദ്ധിയുടെ പര്യായം’: എ.എ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍

കൊച്ചി: ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബി ഗോപാലകൃഷ്ണന്‍. റഹീം ബിജെപിയിലേക്ക് വന്നാല്‍, സ്വീകരിക്കുമെന്നും ഇത് താന്‍ കാര്യമായി തന്നെ പറയുന്നതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിൽ നടന്ന ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലീങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ.  റഹീം ബിജെപിയിലേക്ക് വന്നോട്ടേ. സ്വീകരിക്കും, ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്.

Read Also :  കർഷകസമരമെന്ന പേരിൽ പ്രതിപക്ഷം കലാപഭൂമിയാക്കാൻ ശ്രമിച്ച ലഖിംപൂർ ഖേരി ജില്ലയിലെ എട്ട് സീറ്റുകളും ജയിച്ചത് ബിജെപി

പിന്നാലെ, റഹീമിന്റെ മറുപടിയുമെത്തി. ‘ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലീങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. വിവരമുള്ള ആരും ചാടില്ല’.

എന്നാൽ,ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണം. ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണ് എന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button