Latest NewsKeralaInternational

എന്നെ തിരയരുത്, ഞാനെന്റെ ലക്ഷ്യ സ്ഥാനത്തെത്തിയെന്ന് നജീബ്, നജീബിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയെന്ന് ഐഎസ് മുഖപത്രം

നജീബ് ചാവേറാക്രമണത്തിന് പോയത് സ്വന്തം വിവാഹദിനത്തിൽ തന്നെ! പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നജീബ് വാശി പിടിച്ചു

മലപ്പുറം: ഐഎസിൽ ചേർന്ന നജീബ് എന്ന മലയാളി യുവാവ് കാെല്ലപ്പെട്ടെന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ് ഭീകര സംഘടനയായ ഐഎസിന്റെ മുഖപത്രമായ വോയ്സ് ഓഫ് ഖൊറേസാൻ. മലപ്പുറം സ്വദേശിയായ നജീബ് തന്റെ 23ാം വയസ്സിലാണ് ഐഎസിൽ ചേരാൻ നാടും വീടും ഉപേക്ഷിച്ച് പോയത്. 2017 ആ​ഗസ്റ്റ് 15 നാണ് നജീബിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി ലഭിക്കുന്നത്. ഇന്റലിജൻസ് അന്വേഷണ പ്രകാരം നജീബ് തലേന്ന് തന്നെ നാട് വിട്ടിരുന്നു. 2017 ആ​ഗസ്റ്റ് 16 ന് നജീബ് ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പോയി.

അവിടെ നിന്നും ഇയാൾ സിറിയ-ഇറാഖ് അതിർത്തിയിലെത്തി. ഇതിനു ശേഷമാണ് അഫ്​ഗാനിലെത്തുന്നത്. പിന്നീട്, നജീബിനെ പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മരണം സ്ഥിരീകരിച്ച് ഐഎസ് പ്രസ്താവന ഇറക്കുന്നത് വരെയും നജീബ് എവിടെയാണെന്ന് വീട്ടുകാർക്ക് അറിയില്ലെന്നാണ് ഇവർ പറയുന്നത്. നജീബിന്റെ വരവിനെ പറ്റിയും ഐഎസ് ക്യാമ്പിലെ നാളുകളെക്കുറിച്ചു വോയ്സ് ഓഫ് ഖൊറേസാനിൽ പറയുന്നുണ്ട്. ഇത് പ്രകാരം നജീബ് ഒറ്റയ്ക്കാണ് ഐഎസിൽ ചേരാൻ സിറിയയിലെത്തിയത്.

‘എപ്പോഴും പുഞ്ചിരിക്കുന്ന മുഖമായിരുന്നു നജീബിന്. തന്റെ സുഖലോലുപമായ ജീവിതം ഉപേക്ഷിച്ച് അള്ളാഹുവിനു വേണ്ടി നജീബ് എത്തി’ എന്നാണ് ലേഖനത്തിൽ പറയുന്നത്. ‘തന്നെ പോലെ നാട് ഉപേക്ഷിച്ച് വന്നവരെ നജീബ് അവിടെ വെച്ച് പരിചയപ്പെട്ടു. തന്റെ സ്വദേശത്ത് നിന്ന വന്നവരെയും നജീബ് പരിചയപ്പെട്ടു. ദാറുൽ ഇസ്ലാമിലേക്ക് വന്നതിൽ അവൻ വളരെ സന്തോഷത്തിലായിരുന്നു. മലമുകളിലെ പ്രയാസപ്പെട്ട ജീവിതത്തെ പറ്റി അവനൊരിക്കലും പരാതിപ്പെട്ടില്ല. ശഹദാത്ത് മാത്രമായിരുന്നു അവന്റെ മനസ്സിൽ. അവൻ വളരെ ശാന്തനായിരുന്നു. ആവശ്യമുണ്ടെങ്കിൽ മാത്രമേ സംസാരിക്കുമായിരുന്നുള്ളൂ’ എന്നും ലേഖനം പറയുന്നു.

ലേഖനത്തിൽ പറയുന്നത് പ്രകാരം ഐഎസ് ആക്രമണങ്ങളിൽ ഏർപ്പെടാൻ നജീബ് വളരെ തൽപരനായിരുന്നു. മറ്റൊന്നിനെ പറ്റിയും നജീബ് ആലോചിച്ചിരുന്നില്ല. ഇതിനിടെ ,ചെറുപ്പക്കാരനായ നജീബിനെ വിവാഹം കഴിപ്പിക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു.  എന്നാൽ, നജീബ് ഇതിൽ നിന്നും പല തവണ ഒഴിഞ്ഞു മാറി. പക്ഷെ, സുഹൃത്തുക്കൾ വിട്ടില്ല. ഒടുവിൽ സ്ഥലത്തെ ഒരു പാകിസ്താൻ കുടുംബം മകളെ നജീബിന് വിവാഹം കഴിച്ചു കൊടുക്കാൻ താൽപര്യം കാണിച്ചു. ഇത്തവണ നജീബിന് ഒഴിഞ്ഞു മാറാനായില്ല. അങ്ങനെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി, വിവാഹ ദിനമെത്തി.

എന്നാൽ, അപ്രതീക്ഷിത സംഭവങ്ങളാണ് അന്നുണ്ടായത്. അന്ന്, വിവാഹ ദിനത്തിൽ തന്നെ സ്ഥലത്തേക്ക് ‘കാഫിറുകളുടെ’ ആക്രമണം നടന്നെന്നാണ് ലേഖനത്തിൽ പറയുന്നത്. ഇതോടെ നജീബ് പ്രകോപിതനായി. ഇപ്പോൾ വിവാഹം കഴിക്കുന്നില്ലെന്നും തനിക്ക് പോർക്കളത്തിലിറങ്ങണമെന്നും നജീബ് പറഞ്ഞു. പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും നജീബ് വാശി പിടിച്ചു. ചാവേറാക്രമണം നടത്തിയാണ് നജീബ് കൊല്ലപ്പെട്ടത്. എനിക്ക് ഇപ്പോൾ തന്നെ ഇം​ഗിമാസിക്ക് പോവണം ( ചാവേർ ആക്രമണം) എന്ന് പറഞ്ഞു,’ ലേഖനത്തിൽ പറയുന്നു.

അതേസമയം, രാജ്യം വിടുന്ന അന്ന് നജീബ് തന്റെ ഉമ്മയ്ക്ക് ടെല​ഗ്രാമിലൂടെ മെസേജ് അയച്ചിരുന്നു. തന്നെ ആരും തിരഞ്ഞ് വരരുതെന്നായിരുന്നു സന്ദേശം.’എന്നെ തിരയേണ്ട ആവശ്യമില്ല, ഞാൻ എന്റെ ലക്ഷ്യ സ്ഥാനത്തെത്തി. ഈ സ്ഥലം പോലെ മറ്റൊരിടമില്ല. പൊലീസിനടുത്ത് പോവരുത്. അത് നിങ്ങൾക്കാണ് പ്രശ്നങ്ങളുണ്ടാക്കുക, എനിക്കല്ല. ഇതാണെന്റെ അവസാന സന്ദേശം. ഇൻഷാ അള്ളാ,’ നജീബിന്റെ സന്ദേശമിങ്ങനെ. എന്നാൽ സന്ദേശം ലഭിച്ചതിന് പിന്നാലെ ഉമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button