Latest NewsNewsIndia

മോദിയെയും ബി.ജെ.പി.യെയും നേരിടാൻ ഇനി അരവിന്ദ് കെജ്‌രിവാൾ? അടുത്ത മോദിയായി യോഗി മാറുമ്പോൾ…

ഗോവയിൽ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളിൽ എ.എ.പി. കടന്നുകയറുന്നതിന്റെ സൂചനയാണ്.

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ച് ബി.ജെ.പി. തരംഗം. എന്നാൽ, ഇനി നരേന്ദ്രമോദിയെയും ബിജെപിയെയും നേരിടാൻ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ കളത്തിലിറങ്ങും. നാലു സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരം നിലനിർത്തിയെന്നതിനെക്കാൾ, ഈ തിരഞ്ഞെടുപ്പിന്റെ പ്രധാനസന്ദേശം എ.എ.പി. ദേശീയതലത്തിലെ ചുവടുറപ്പിക്കലാണ്. ഡൽഹിയിൽ നിന്ന് പഞ്ചാബ് വഴി എ.എ.പി. ദേശീയതലത്തിലെത്തുമ്പോൾ ഇതിനകം തന്നെ പ്രതിസന്ധിയിലായ കോൺഗ്രസ് കൂടുതൽ സമ്മർദ്ദം നേരിടും.

ഗോവയിൽ രണ്ടു സീറ്റ് ലഭിച്ചതും പ്രതിപക്ഷ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ രാഷ്ട്രീയ ഇടങ്ങളിൽ എ.എ.പി. കടന്നുകയറുന്നതിന്റെ സൂചനയാണ്. ഗുജറാത്തിലും പഞ്ചാബിനോടു ചേർന്നുള്ള ഹിമാചലിലും ഇക്കൊല്ലം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലും എ.എ.പി. അക്കൗണ്ട് തുറന്നാൽ ആശ്ചര്യപ്പെടാനില്ല.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

കോൺഗ്രസിന്റെ തകർച്ചയും നേതൃത്വ പ്രതിസന്ധിയുമാണ് നിയമസഭാ തിരഞ്ഞെടുപ്പുഫലം നൽകുന്ന രണ്ടാമത്തെ സന്ദേശം. ഓരോ തിരഞ്ഞെടുപ്പിലും ബി.ജെ.പി. വിജയം ആവർത്തിക്കുമ്പോൾ പ്രതിപക്ഷത്തെ ഭിന്നത മാത്രമല്ല, രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വശേഷി കൂടിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. യു.പി.യിൽ ഇരുനൂറിലധികം റാലികളും റോഡ്‌ഷോകളും നടത്തിയ പ്രിയങ്കയെയും ജനം തഴഞ്ഞതോടെ നെഹ്‌റു കുടുംബത്തിന്റെ പഴയ പ്രഭാവം ഇല്ലാതായെന്നുവേണം അനുമാനിക്കാൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button