ThiruvananthapuramNattuvarthaLatest NewsKeralaNews

ചെറുകിട മദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം: വൈനും വീര്യം കുറഞ്ഞ മദ്യവും നിര്‍മ്മിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറുകിട മദ്യ നിര്‍മ്മാണ യൂണിറ്റുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പഴങ്ങളില്‍ നിന്നും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും എഥനോള്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉത്പാദിപ്പിക്കുകയും വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി വ്യക്തമാക്കി.

കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് വേണ്ടിയും വരുമാന വര്‍ദ്ധന ലക്ഷ്യമിട്ടാണ് നടപടി. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ധിത ഉത്പാദനം സാധ്യമാക്കുക എന്ന ലക്ഷ്യം ബജറ്റ് മുന്നോട്ടുവെക്കുന്നതായി ധനമന്ത്രി പറഞ്ഞു. മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് ഉണ്ടാക്കുന്നത് സംബന്ധിച്ച ഗവേഷണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചു.

കോൺഗ്രസ് എന്ന അത്താഴം മുടക്കി പാർട്ടി ഇല്ലാണ്ടായാൽ ബിജെപിക്കു ബദൽ രാഷ്ട്രീയ മുന്നേറ്റവുമായി പുതിയ മുന്നണി: രശ്മി നായർ

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലും മദ്യത്തിനുള്ള നികുതി വര്‍ധിപ്പിക്കാതെ ആയിരുന്നു ബജറ്റ് അവതരണം. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ജില്ലയിലും ഒരു കൗണ്‍സലിംഗ് കേന്ദ്രവും രണ്ട് ഡീ അഡിക്ഷന്‍ കേന്ദ്രങ്ങളും ആരംഭിക്കുമെന്നും മയക്കുമരുന്നിന് അടിമകളായവര്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ലഹരി വസ്തുക്കള്‍ക്ക് എതിരായ പ്രതിരോധ പ്രവര്‍ത്തനമായ വിമുക്തിക്ക് വേണ്ടി 8 കോടിയും സർക്കാർ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button