Latest NewsNewsInternational

യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും ഇനിയില്ല: റഷ്യയിൽ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും നിർത്തുന്നതായി കമ്പനി

ഗൂഗിള്‍ പ്ലേയിലെ സൗജന്യ ആപ്പുകള്‍ റഷ്യയിലും ലഭ്യമാണെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.

മോസ്‌കോ: ആല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബും ഗൂഗിള്‍ പ്ലേ സ്റ്റോറും സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടെ റഷ്യയിലെ എല്ലാ പേയ്മെന്റ് അധിഷ്ഠിത സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തുന്നതായി പ്രഖ്യാപിച്ചു. മോസ്‌കോയുടെ ഉക്രെയ്ന്‍ അധിനിവേശത്തിന് ശേഷം ട്വിറ്റര്‍, സ്‌നാപ് എന്നിവ സ്വീകരിച്ച താൽക്കാലിക നടപടികളെ പിന്തുടർന്നുകൊണ്ട് ഗൂഗിള്‍, യൂട്യൂബ് എന്നിവ റഷ്യയില്‍ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ അടുത്തിടെ നിര്‍ത്തി വെച്ചിരുന്നു.

‘തുടര്‍നടപടിയെന്ന നിലയില്‍ റഷ്യയിലെ ഉപയോക്താക്കൾക്ക് യൂട്യൂബ് പ്രീമിയം, ചാനല്‍ സബ്സ്‌ക്രിപ്ഷനുകള്‍, സൂപ്പര്‍ ചാറ്റ്, മെർച്ചൻഡൈസ് എന്നിവയുള്‍പ്പെടെയുള്ള പേയ്‌മെന്റ് അധിഷ്ഠിത സേവനങ്ങള്‍ ഞങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്’- യൂട്യൂബ് പ്രസ്താവനയില്‍ പറഞ്ഞു.

Read Also: കോണ്‍ഗ്രസിന്റെ വമ്പൻ പരാജയം: ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

എന്നാൽ, റഷ്യയിലെ യൂട്യൂബ് ചാനലുകള്‍ക്ക് തുടർന്നും റഷ്യയ്ക്ക് പുറത്തുള്ള വ്യൂവേഴ്‌സിൽ നിന്ന് സൂപ്പര്‍ ചാറ്റും വ്യാപാര വില്‍പ്പനയും ഉള്‍പ്പെടെയുള്ള പരസ്യങ്ങളിലൂടെയും പണമടച്ചുള്ള ഫീച്ചറുകള്‍ വഴിയും വരുമാനം നേടാനാകും. ഗൂഗിള്‍ പ്ലേയിലെ സൗജന്യ ആപ്പുകള്‍ റഷ്യയിലും ലഭ്യമാണെന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button