KollamKeralaNattuvarthaLatest NewsNews

വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ചു : തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍

തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ,​ സഹോദരി കല്യാണി എന്നു വിളിക്കുന്ന ലത എന്നിവരാണ് പിടിയിലായത്

കല്ലമ്പലം: വയോധികയുടെ സ്വര്‍ണമാല മോഷ്ടിച്ച സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്നാട് തിരുനെല്‍വേലി ജില്ലയില്‍ അമ്പാസമുദ്രം സ്വദേശികളായ മീനാക്ഷി എന്നുവിളിക്കുന്ന കാളിയമ്മ,​ സഹോദരി കല്യാണി എന്നു വിളിക്കുന്ന ലത എന്നിവരാണ് പിടിയിലായത്. കല്ലമ്പലം മാവി‍ന്‍മൂട് പാണംതറ സ്വദേശിയുടെ മാലയാണ് മോഷ്ടിച്ചത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് ഭാഷ്യമിങ്ങനെ: വര്‍ക്കല കല്ലമ്പലം റോഡില്‍ ഓട്ടോയില്‍ സഞ്ചരിച്ച യുവതികള്‍ റോഡിലൂടെ നടന്നുവന്ന വൃദ്ധയുടെ സമീപം ഓട്ടോ നിറുത്തുകയും, പോകുന്നിടത്ത് എത്തിക്കാമെന്നു പറഞ്ഞ് ഓട്ടോയില്‍ കയറ്റുകയും വയോധികയുടെ മാല കവരുകയുമായിരുന്നു.

Read Also : സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി, ശബരിമല വിമാനത്താവളത്തിന്റെ ഡിപിആർ 2 കോടി

വയോധിക കല്ലമ്പലം പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയുമായിരുന്നു. കല്ലമ്പലം സി.ഐ ഐ. ഫറോസിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്‍ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button