News

അജ്ഞാത ഹിമാലയന്‍ യോഗി ആരാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി സിബിഐ

ന്യൂഡല്‍ഹി: നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് മുന്‍ എംഡി ചിത്ര രാമകൃഷ്ണയ്ക്ക് മെയില്‍ അയച്ചിരുന്ന അജ്ഞാത ഹിമാലയന്‍ യോഗി ആരെന്ന്, കോടതിയില്‍ വെളിപ്പെടുത്തി സിബിഐ. ചിത്രയുടെ ഉപദേശകനും മുന്‍ ഗ്രൂപ്പ് ഓപ്പറേറ്റിങ് ഓഫിസറുമായ ആനന്ദ് സുബ്രഹ്‌മണ്യനാണ് അജ്ഞാത യോഗിയെന്ന് സിബിഐ, കോടതിയെ അറിയിച്ചു.

Read Also:യോഗി ഭരണം സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന് പ്രചരിപ്പിച്ച എസ്പിക്ക് തിരിച്ചടി: എസ്‌പിയേക്കാൾ 14% സ്ത്രീവോട്ടുകൾ ബിജെപിക്ക്

ആനന്ദിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം ആദ്യമായി സ്ഥിരീകരിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി 24ന് വിധി പറയും.

യോഗി’യുടെ ഇമെയില്‍ വിലാസമായ [email protected] സൃഷ്ടിച്ചത് ആനന്ദ് തന്നെയെന്ന് സിബിഐ കണ്ടെത്തി. [email protected] എന്ന ആനന്ദിന്റെ തന്നെ മറ്റൊരു ഇമെയില്‍ വിലാസവുമായി ഇതു ബന്ധിപ്പിച്ചിരുന്നു.

തെളിവു നശിപ്പിക്കാനായി ആനന്ദ്, ചില മെയിലുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായും വ്യക്തമായി. നികുതിവെട്ടിപ്പുകാരുടെ നിക്ഷേപ കേന്ദ്രമായ സെയ്ഷല്‍സ്, മൗറീഷ്യസ് എന്നിവിടങ്ങളില്‍ ആനന്ദും ചിത്രയും പോയിരുന്നതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും സിബിഐ കോടതിയില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button