News

ഇലക്ട്രോണിക് മാലിന്യ സംസ്‌കരണവും പുനരുപയോഗവും: നടപടികളുമായി ദുബായ് മുൻസിപ്പാലിറ്റി

ദുബായ്: ഇലക്ട്രോണിക് മാലിന്യ സംസ്‌കരണത്തിനും പുനരുപയോഗത്തിനും നടപടികൾ ഊർജിതമാക്കി ദുബായ് മുൻസിപ്പാലിറ്റി. ഇലക്ട്രോണിക് മാലിന്യം ശേഖരിക്കാനും സംസ്‌കരിച്ച് പുനരുപയോഗിക്കാനുമുള്ള പ്രോത്സാഹന നടപടികളാണ് ദുബായ് മുൻസിപ്പാലിറ്റി സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി 4600 കിലോ ഇ- മാലിന്യങ്ങളാണ് കഴിഞ്ഞ മാസം മാത്രം അധികൃതർ ശേഖരിച്ചത്.

Read Also: കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കും, അധികാരത്തില്‍ തിരിച്ചെത്തും: ചരിത്ര നിയോഗമാണെന്ന് രമ്യ ഹരിദാസ്

45 സ്‌കൂളുകളിൽ നിന്ന് 20000 ത്തിലേറെ വിദ്യാർഥികളാണ് മാലിന്യ ശേഖരണത്തിലും സംസ്‌കരണത്തിലും പങ്കാളികളായത്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെയാണ് ഇവ സംസ്‌കരിച്ചത്. മത്സരത്തിന്റെ ഭാഗമായി മാലിന്യ ശേഖരണത്തിനായി പ്രത്യേക കൂടകളും സ്‌കൂളുകൾക്ക് നൽകുന്നുണ്ട്. അവ നിറയുമ്പോൾ സംസ്‌കരിക്കാൻ കൊണ്ടുപോകുമെന്നും അധികൃതർ അറിയിച്ചു.

Read Also: സിപിഎം ജില്ലാ സെക്രട്ടറി പറയുന്നത് നടപ്പാക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ കേരളാ പൊലീസ്: വിമർശനവുമായി വി മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button