KeralaLatest NewsNewsIndiaInternational

കഴിഞ്ഞ 8 വർഷത്തിനിടെ ഐ.എസിൽ ചേരാൻ പോയത് 150 ലധികം മലയാളികൾ: നജീബിന്റെ മരണത്തിന് പിന്നാലെ പുറത്ത് വരുന്ന വിവരങ്ങൾ

ന്യൂഡൽഹി: ഐ.എസിൽ ചേർന്ന മലയാളിയായ നജീബിന്റെ മരണവാർത്തയ്ക്ക് പിന്നാലെ പുറത്തുവരുന്നത് മറ്റ് ചില വിവരങ്ങൾ കൂടി. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഐ.എസിൽ ചേരാനായി കേരളത്തിൽ നിന്ന് പോയത് 150 ലധികം പേരാണെന്ന് സുരക്ഷാ വൃത്തങ്ങൾ പറയുന്നു. ഇതിൽ, നിരവധി പേർ ഐ.എസിൽ ചേർന്നെങ്കിലും മറ്റ് ചിലർക്ക് അവിടെ എത്തിപ്പെടാൻ സാധിച്ചില്ല. സ്ത്രീകളടക്കമുള്ള സംഘവും ഐ.എസിൽ ചേർന്നിട്ടുണ്ട്. സോണിയ, നിമിഷ ഫാത്തിമ അടക്കമുള്ളവർ ഇതിന് ഉദാഹരണം. കുറഞ്ഞത് 40 ഓളം പേരെ അൽ-ഷദാദിയിലും സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് നടത്തുന്ന ഘ്‌വെയ്‌റാൻ, അൽ-ഹോൾ തുടങ്ങിയ മറ്റ് ക്യാമ്പുകളിലും താമസിപ്പിച്ചിരിക്കുകയാണ് എന്നാണ് സൂചന. തുർക്കിയിലെയും ലിബിയയിലെയും ജയിലുകളിൽ തടവിലാക്കപ്പെട്ടവരും ലിസ്റ്റിലുണ്ട്.

2021 ൽ താലിബാൻ അഫ്ഗാനിസ്ഥാൻ പിടിച്ചെടുത്തപ്പോൾ, കാബൂളിലെ വിവിധ ജയിലുകളിൽ കഴിയുകയായിരുന്ന, ഐ.എസിൽ ചേർന്ന മലയാളികളെയും തുറന്നു വിട്ടിരുന്നു. ഇതോടെ, ഇവർക്ക് ഇത്യയിലേക്ക് തിരികെ വരാനാകുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കുകയാണ് കുടുംബം ഇപ്പോഴും. എന്നാൽ, മറ്റ് പല രാജ്യങ്ങളെ പോലെ ഇസ്ലാമിക് സ്റ്റേറ്റ് തടവുകാർക്ക് നയതന്ത്ര സഹായം നൽകാൻ ഇന്ത്യ തീരുമാനിച്ചിട്ടില്ല.

Also Read:തുണിപൊക്കി കാണിച്ചു, വിമുക്തഭടനെ തൂക്കിയെടുത്ത് പൊലീസ്: സ്കൂട്ടറിന്റെ നമ്പർ സഹിതം പരാതി നൽകിയത് പെൺകുട്ടികൾ

അതേസമയം, മലപ്പുറം സ്വദേശിയായ നജീബ് തന്റെ 23ാം വയസ്സിലാണ് ഐഎസിൽ ചേരാൻ നാടും വീടും ഉപേക്ഷിച്ച് പോയത്. തന്നെ അന്വേഷിച്ച് വരരുതെന്ന് ഉമ്മയ്ക്ക് സന്ദേശം അയച്ച ശേഷമായിരുന്നു നജീബ് നാട് വിട്ടത്. അഞ്ച് വർഷങ്ങൾക്ക് ശേഷം, മരണം സ്ഥിരീകരിച്ച് കൊണ്ട് ഐ.എസ് പ്രസ്താവന പുറത്തു വിട്ടതോടെയാണ് നജീബ് ഐ.എസിൽ ചേർന്നിരുന്നു എന്നതിന് സ്ഥിരീകരണമുണ്ടായത്. അതുവരെ സാധ്യതകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നജീബിന്റെ മരണത്തിൽ ഞെട്ടിയിരിക്കുകയാണ് സുഹൃത്തുക്കളും വേണ്ടപ്പെട്ടവരും എന്നാണ് വിവരം. നജീബിനെ ‘വീരൻ’ എന്നാണ് ഐ.എസിന്റെ മുഖപത്രമായ ‘വോയ്സ് ഓഫ് ഖൊറേസാൻ’ വാഴ്ത്തുന്നത്. നജീബിനെ കുറിച്ച് വലിയൊരു ലേഖനം തന്നെയാണ് ‘വോയ്സ് ഓഫ് ഖൊറേസാൻ’ പുറത്തുവിട്ടിരിക്കുന്നത്. നജീബ്, തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ ഖൊറാസാനിൽ എത്തിയതും വിവാഹ ദിവസം മരണം കവർന്നതെങ്ങനെയെന്നും ലേഖനത്തിൽ വ്യക്തമാക്കുന്നുണ്ട്.

2017 ൽ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (വിഐടി) എംടെക് വിദ്യാർത്ഥി ആയിരിക്കുമ്പോഴാണ് നജീബിനെ കാണാതായത്. 2017 ആ​ഗസ്റ്റ് 16 ന് നജീബ് ഹൈദരാബാദ് എയർപോർട്ടിൽ നിന്നും ദുബായിലേക്ക് പോയി. അവിടെ നിന്നും ഇയാൾ സിറിയ-ഇറാഖ് അതിർത്തിയിലെത്തി. പിന്നീട് ആണ് അഗ്‌ഫാനിലെത്തിയത്. ആധുനിക അഫ്ഗാനിസ്ഥാന്റെയും പാക്കിസ്ഥാന്റെയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന പ്രദേശമായ ഖൊറാസാനിലേക്ക് പോകുന്നതിന് മുമ്പ് നജീബ് കുറച്ചുനാൾ ദുബായിൽ താമസിച്ചിരുന്നതായി ഇന്റലിജൻസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. വോയ്‌സ് ഓഫ് ഖൊറാസാനിൽ നജീബിനെ കുറിച്ച് ലേഖനം പ്രസിദ്ധീകരിക്കുന്നത് വരെ അയാൾ ഐ.എസിൽ ആണ് ഉള്ളതെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല എന്ന് സുരക്ഷാ ഏജൻസികളുടെ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Also Read:ടാറ്റൂ സ്റ്റുഡിയോയിലെ പീഡനം: സുജീഷിനെതിരേ പരാതി നൽകി സ്പാനിഷ് വനിത

നാട് വിട്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം, നജീബ് തന്റെ ഉമ്മയ്ക്ക് ഒരു സന്ദേശം അയച്ചിരുന്നു. ‘ഞാൻ ലക്ഷ്യസ്ഥാനത്തെത്തി. എന്നെ ആരും തന്നെ അന്വേഷിക്കാൻ ശ്രമിക്കരുത്’ എന്നായിരുന്നു ആ ടെലിഗ്രാം സന്ദേശം. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ്, നജീബ് തന്റെ അമ്മയെ കൊണ്ട് അവരുടെ ഫോണിൽ ടെലിഗ്രാം ആപ്പ് ഡൗൺലോഡ് ചെയ്യിച്ചിരുന്നു. ഇതുവഴി സന്ദേശങ്ങൾ അയക്കുന്നത് എങ്ങനെയാണെന്ന് പഠിപ്പിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, നജീബിനെ കാണാനില്ലെന്ന് കാട്ടി ഉമ്മ പോലീസിൽ പരാതി നൽകി. ഇതറിഞ്ഞ നജീബ്, തന്നെ അന്വേഷിക്കേണ്ടെന്ന് അറിയിച്ച് മറ്റൊരു സന്ദേശം ഉമ്മയ്ക്ക് അയച്ചു. ഇതെന്റെ അവസാന സന്ദേശമായിരിക്കും എന്നും അതിൽ പറഞ്ഞിരുന്നു. പിന്നീട്, വീട്ടുകാർക്ക് നജീബിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.

അവന് വഴികാട്ടിയായത് അല്ലാഹു

നജീബ് ഖൊറാസാനിൽ എത്തിയത് തനിച്ചാണെന്ന് വോയ്‌സ് ഓഫ് ഖൊറാസാൻ ലേഖനത്തിൽ വ്യക്തമാക്കുന്നു. ‘എപ്പോഴും മുഖത്ത് പുഞ്ചിരി വിടർത്തിയിരുന്ന അവൻ എത്തിയത് തനിച്ചാണ്, ആരുടേയും സഹായമുണ്ടായിരുന്നില്ല. അവന് വഴികാട്ടി ആയത് അല്ലാഹു ആയിരുന്നു. അല്ലാഹു തന്റെ മതത്തിൽ നിന്ന് തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ ഒരാളായിരുന്നു നജീബ്. തന്റെ ലൗകിക സുഖങ്ങളും ആഡംബരങ്ങളും അല്ലാഹുവിന് വേണ്ടി ഉപേക്ഷിച്ച് ഖുറാസാൻ പർവതങ്ങളിൽ അവൻ ഹിജ്റ ചെയ്തു. അള്ളാഹു അവനെ നേർവഴിയിലാക്കി’, ലേഖനത്തിൽ പറയുന്നു.

Also Read:തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ധനനഷ്ടവും: 387 സീറ്റില്‍ കെട്ടിവെച്ച കാശ് തിരികെ പിടിക്കാനാവാതെ കോൺഗ്രസ്

‘അദ്ദേഹം ഇന്ത്യയിൽ നിന്ന് ഖുറാസാനിലേക്ക് ഒറ്റയ്ക്കാണ് വന്നത്. ആരും അവനെ അനുഗമിച്ചില്ല. അവൻ തനിച്ചായിരുന്നു, 23 വയസ്സായിരുന്നു. സ്വന്തം നാട്ടിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന മറ്റ് മുഹാജിറുകളെ (കുടിയേറ്റക്കാരെ) അദ്ദേഹം കണ്ടുമുട്ടി. ദാറുൽ ഇസ്‌ലാമിൽ എത്തിയതിന് ശേഷം അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. അവൻ അവിവാഹിതനായിരുന്നു. അതിനാൽ, അവനെ അതിഥി മുറിയിൽ ആയിരുന്നു താമസിപ്പിച്ചിരുന്നത്. അവൻ വളരെ നിശബ്ദനായിരുന്നു. അധികം സംസാരിക്കുമായിരുന്നില്ല, ആവശ്യമുള്ളപ്പോൾ മാത്രം സംസാരിക്കും. എപ്പോഴും അവന്റെ മുഖത്ത് പുഞ്ചിരി ഉണ്ടാകുമായിരുന്നു. പർവതങ്ങളിലെ ദുഷ്‌കരമായ ജീവിതത്തെക്കുറിച്ച് ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ മനസ്സിലെ ഒരേയൊരു കാര്യം ഷഹാദത്ത് ആയിരുന്നു’, ലേഖനത്തിൽ വ്യക്തമാക്കുന്നു.

വിവാഹ ദിവസത്തെ മരണം

നജീബിന്റെ വിവാഹ ദിവസമാണ് അവൻ കൊല്ലപ്പെടുന്നത് എന്നാണ് ലേഖനത്തിൽ പറയുന്നത്. ഖൊറാസാനിൽ എത്തി ഏതാനും മാസങ്ങൾക്ക് ശേഷം, നജീബിന്റെ സുഹൃത്തുക്കൾ അവനെ വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചെങ്കിലും അദ്ദേഹം തയ്യാറായില്ല. ഒടുവിൽ അവന്റെ സമ്മതപ്രകാരം വിവാഹം നടത്താൻ തീരുമാനിച്ച ദിവസമാണ് ബോംബാക്രമണം ഉണ്ടായതെന്ന് ലേഖനത്തിൽ പറയുന്നു.

‘വിവാഹദിനത്തിൽ, അപ്രതീക്ഷിതമായി അവിശ്വാസികൾ ഞങ്ങളുടെ പ്രദേശത്ത് മുന്നേറാൻ തുടങ്ങി, ബോംബാക്രമണം ആരംഭിച്ചു. നജീബും സുഹൃത്തുക്കളും വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകളുടെ ഭാഗമാവുകയായിരുന്നു. വിവാഹമല്ല പ്രധാനമെന്നും യുദ്ധത്തിൽ പങ്കാളി ആകാനാണ് ആഗ്രഹമെന്നും അവൻ പറഞ്ഞു. ഇപ്പോൾ വിവാഹം കഴിക്കാൻ താൽപ്പര്യമില്ലെന്നും തനിക്ക് ചാവേർ പോരാളി അയാൾ മതിയെന്നും നജീബ് ആവർത്തിച്ച് പറഞ്ഞു’, ലേഖനം പറയുന്നു. വാശി പിടിച്ച് പോയ നജീബിനെ കാത്തിരുന്നത് മരണമായിരുന്നു. ഐഎസിനെതിരായി അഫ്​ഗാൻ സൈനികാക്രമണത്തിൽ നജീബ് കൊല്ലപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button