Latest NewsNewsIndia

ഓൺലൈൻ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ വഴി സംഘടനയിലേക്ക് ആളെ കൂട്ടാൻ ഐ.എസ്, ലക്ഷ്യം യുവാക്കൾ: രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഓൺലൈൻ മുഖാന്തിരം ഭീകരസംഘടനയായ ഐ.എസിലേക്ക് ആളെ കൂട്ടിയ രണ്ട് ശ്രീനഗർ സ്വദേശികളെ അറസ്റ്റ് ചെയ്ത് എൻ.ഐ.എ. ഇന്ത്യയ്‌ക്കെതിരെ അക്രമാസക്തമായ ജിഹാദ് നടത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇവർ, സംഘടനയിലേക്ക് ആളെ കൂട്ടുന്നതിനായി സോഷ്യൽ മീഡിയയിൽ സംഘടിത ക്യാമ്പെയിൻ നടത്തിയത്. ഇന്ത്യയിലെ മുസ്ലീം യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ഓൺലൈൻ റിക്രൂട്ട്‌മെന്റ് ക്യാമ്പയിൻ ആണ് ഐ.എസ് ആരംഭിച്ചതെന്ന് ദേശീയ അന്വേഷണ ഏജൻസിയാണ് വെളിപ്പെടുത്തിയത്.

യുവാക്കളെ സംഘടനയിലേക്ക് ആകർഷിച്ച്, തീവ്രവാദികളാക്കി മാറ്റി ഇന്ത്യക്കെതിരെ പ്രവർത്തിപ്പിക്കുക എന്നതാണ് നിരോധിത ഭീകര സംഘടനയായ ഐ.എസ് നടത്തിയിരുന്നതെന്ന്, ‘വോയ്‌സ് ഓഫ് ഹിന്ദ് കേസിൽ’ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. തങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഐ.എസ്, സോഷ്യൽ മീഡിയയിൽ ഒരു സംഘടിത ക്യാമ്പെയിൻ ആരംഭിക്കുകയായിരുന്നുവെന്ന് എൻ.ഐ.എയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Also Read:മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങള്‍ കടത്താന്‍ ശ്രമം: ജീവനക്കാര്‍ പിടിയില്‍

ശ്രീനഗർ നിവാസികളായ രണ്ട് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അഫ്ഷാൻ പർവൈസ് ജറാബി, തൗഹീദ് ലത്തീഫ് സോഫി എന്നിവർക്കെതിരെയുള്ള കുറ്റപത്രം എൻ.ഐ.എ തയ്യാറാക്കി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആണ് ഇരുവരും നടത്തിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ഐ.എസിന്റെ പ്രധാനിയായ ഉമർ നിസാറിന്റെ അടുത്ത അനുയായി ആണ് ഇപ്പോൾ അറസ്റ്റിലായ പർവൈസ് എന്ന് എൻ.ഐ.എ വിശദീകരിക്കുന്നു. ഇയാൾക്ക് ഐ.എസുമായുള്ള ബന്ധം വ്യക്തമാണ്.

‘ഇയാൾ അഫ്ഗാനിസ്ഥാൻ-പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐ.എസ് പ്രവർത്തകരുമായും പലതവണ ബന്ധപ്പെട്ടിരുന്നു. കൂടാതെ, ഐ.എസിലേക്കുള്ള റിക്രൂട്ട്‌മെന്റിൽ സജീവമായി പങ്കെടുത്തിരുന്നു. ഉമർ നിസാറിന്റെ അറസ്റ്റിന് ശേഷം, ഇന്ത്യയിലെ ഐ.എസിന്റെ പ്രവർത്തനങ്ങളുടെ തലവനായി നിയമിക്കപ്പെട്ടത് ഇയാളായിരുന്നു. ഇന്ത്യയിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതും ഇയാൾ തന്നെ. വിവിധ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ ഐ.എസ്.ഐ.എസിന്റെ പ്രവർത്തനങ്ങൾ സജീവമായി പ്രചരിപ്പിക്കുകയായിരുന്നു ഇത്രയും നാൾ ഇയാൾ ചെയ്തത്’, എൻ.ഐ.എ വ്യക്തമാക്കുന്നു.

കേസിലെ മറ്റ് പ്രതികളായ തൗഹീദ് ലത്തീഫ് സോഫി, ഉമർ നിസാർ, ജുഫ്രി ജവഹർ ദാമുദി എന്നിവരുമായി പർവൈസ് അടുത്ത ബന്ധം പുലർത്തിയിരുന്നു. ഐ.എസിന്റെ പ്രചരണ മാസികയായ ‘വോയ്‌സ് ഓഫ് ഹിന്ദിലെ’ ഉള്ളടക്കം എഡിറ്റ് ചെയ്ത്, പോസ്റ്ററുകൾ സൃഷ്‌ടിക്കുന്നതിനായി പർവൈസ് ചുമതലപ്പെടുത്തിയത് സോഫിയെ ആയിരുന്നു. ഹിന്ദു ക്ഷേത്രങ്ങളിലും പോലീസ് സ്‌റ്റേഷനുകൾ ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങളിലും വിധ്വംസക പോസ്റ്ററുകൾ പതിപ്പിച്ചിരുന്നത് ഇയാളായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button