Latest NewsKeralaNattuvarthaNewsIndia

ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണം: ശ്രീജിത്ത്‌ പെരുമന

രാഹുൽ ഗാന്ധീ അങ്ങ് ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്

തിരുവനന്തപുരം: ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ രാഹുൽ ഗാന്ധി ഇന്ത്യയായി മാറണമെന്ന് അഡ്വ ശ്രീജിത്ത്‌ പെരുമന. പിന്മാറ്റം ഭീരുക്കളുടെ അവസാന ആയുധമാണെന്നും, സാമ്രാജ്യത്ത ശക്തികളെ ആട്ടിയോടിച്ച മഹാപ്രസ്ഥാനത്തെ അങ്ങ് നയിക്കണമെന്നും ശ്രീജിത്ത്‌ പെരുമന ആവശ്യപ്പെട്ടു.

Also Read:ഫുട്‌ബോൾ മത്സരത്തിനിടെ ആരാധകർ ഏറ്റുമുട്ടി: എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

‘രണ്ട് പൊതു തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുമ്പോൾ വിസമരിക്കപ്പെടാവുന്നതല്ല സർ ഈ മണ്ണിലെ കോൺഗ്രസ് ചരിത്രം. കോൺഗ്രസിന്റെ ചരിത്രം ഈ നാടിന്റേത് കൂടിയാണ്. അതുകൊണ്ടുതന്നെ ഈ ജനതയെ തിരുത്തേണ്ട ബാധ്യതയും ഉത്തരവാദിത്വവും മറ്റാരെക്കാളും അതിന്റെ അമരക്കാരൻ എന്നനിലയിൽ താങ്കൾക്കുണ്ട് രാഹുൽ. ‘ഡിവൈഡ്‌ ആൻഡ് റൂൾ’ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വെള്ളക്കാരുടെ കുതന്ത്രമാണ് അക്ഷരാർത്ഥത്തിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടം ഇവിടെ വർണ്ണകടലാസിൽ പൊതിഞ്ഞ് നടപ്പിലാക്കുന്നത്’, ശ്രീജിത്ത്‌ പെരുമന ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ഗാന്ധി കുടുംബത്തിലെ ഏറ്റവും സത്യസന്ധനായ രാഷ്ട്രീയ വിദ്യാർത്ഥിയാണ് രാഹുൽ ഗാന്ധി, ഹിറ്റ്ലറിൻറെ പ്രതിരൂപമായ ഹിന്ദുത്വവാദി പ്രധാനമന്ത്രിയെ പ്രതിരോധിക്കാൻ അങ്ങ് ഇന്ത്യയായി മാറണം സർ. പിന്മാറ്റം ഭീരുക്കളുടെ അവസാന ആയുധമാണ്. സാമ്രാജ്യത്ത ശക്തികളെ ആട്ടിയോടിച്ച മഹാപ്രസ്ഥാനത്തെ അങ്ങ് നയിക്കണം സർ…,

കോൺഗ്രസ്സിനെ ഗാന്ധികുടുംബത്തിന് പുറത്തുള്ളയാൾ നയിക്കണമെന്ന് ആവശ്യപ്പെടുന്നവരോട് ആവർത്തിച്ചു പറയട്ടെ, ദാദാഭായ് നവറോജിയും, സി ശങ്കരൻ നായരും, നവാബ് സയ്യിദ് മുഹമ്മദ് ബഹദൂറും, ആനി ബസന്റും , സായിദ് ഹസൻ ഇമാമും, ശ്രീനിവാസ അയ്യങ്കാറും, ജെ ബി കൃപലാനിയും, കാമരാജും, നിജലിംഗപ്പയും, ബറുവയും ഒറ്റ തന്തയ്ക്ക് വ്യത്യസ്ത കുടുംബങ്ങളിൽ പിറന്ന് കോൺഗ്രസ്സ് പാർട്ടിയെ നയിച്ചവരാണ് . ഇവരാരും ഇന്ദിരാഗാന്ധിയുടെയോ, സോണിയാ ഗാന്ധിയുടെയോ #അമ്മായിയുടെ മക്കളോ , #അമ്മാവന്റെ മരുമക്കളോ അല്ല !

ആ അർദ്ധനഗ്നനായ ഫക്കീർ ചരിത്രത്തിന്റെ പോരാട്ട രാവുകളിലൊന്നിൽ അവരോധിതനായ അതി ശ്രേഷ്ഠമായ പദത്തിലാണ് സർ താങ്കളിപ്പോഴുള്ളത് ..(സാങ്കേതികമായി സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റ് എങ്കിലും ) <3

>കമ്മ്യുണിസ്റ്റുകാരന്റെയും, സംഘ പരിവാരുകാരന്റെയും, മുസ്‌ലീം ലീഗുകാരന്റെയും, ശിവസേനയുടെയും മറ്റെല്ലാ ബ്രാക്കറ്റ് പാർട്ടിക്കാരന്റെയും ഒരേയൊരു രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നയിച്ച ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാഷ്ട്രീയ പ്രസ്ഥാനം. ഓർക്കണം 1924 ലെ ബെൽഗാം സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് സാക്ഷാൽ മഹാത്മാ ഗാന്ധിയായിരുന്നു. ഒടുവിൽ നന്ദികെട്ട ഒരു ഹിന്ദു തീവ്രവാദിയാൽ പോയിന്റ് ബ്ളാങ്കിൽ വെടിയുണ്ടകൾക്ക് ഇരയാക്കപ്പെട്ട സാക്ഷാൽ ഗാന്ധിജി.

രാജ്യത്തെ 28 സംസ്ഥാനത്തും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും 707 ജില്ലകളിലും, 26000 പഞ്ചായത്തുകളിലും ഏത് പാതിരാത്രിക്ക് വിളിച്ചാലും 15 വോട്ടർമാരെ കിട്ടുന്ന ഒരേ ഒരു പ്രസ്ഥാനമാണിത്..

>ബ്രിട്ടനിലെ ലേബർ പാർട്ടിയേക്കാൾ, ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ , അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിയേക്കാൾ ദിശാബോധമുള്ള പ്രസ്ഥാനമെന്ന് ലോകം ടൈം മാഗസിനിൽ വിലയിരുത്തിയ പ്രസ്ഥാനം

>ഭൗദ യുദ്ധമില്ലാതെ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അടിയറവു പറയിപ്പിച്ച ശേഷം 49 വർഷക്കാലം, ലോകത്തിലെ ഏറ്റവും വലിയ ഭരണഘടനയ്ക്ക് കീഴിൽ സമാനതകളില്ലാതെ ഭരണം നടത്തിയ പ്രസ്ഥാനം . 7 പാർട്ടി അംഗങ്ങളെയും, 6 മുൻ അംഗങ്ങളെയും പ്രധാനമന്ത്രിയാക്കിയ പ്രസ്ഥാനം. ലോകത്ത് ഇങ്ങനെ ഒരു രാഷ്ട്രീയ ചരിത്രമില്ല. ..

രണ്ട് പൊതു തിരഞെടുപ്പുകളിൽ പരാജയപ്പെടുമ്പോൾ വിസമരിക്കപ്പെടാവുന്നതല്ല സർ ഈ മണ്ണിലെ കോൺഗ്രസ് ചരിത്രം. കോൺഗ്രസിന്റെ ചരിത്രം ഈ നാടിന്റേത് കൂടിയാണ്. അതുകൊണ്ടുതന്നെ ഈ ജനതയെ തിരുത്തേണ്ട ബാധ്യതയും ഉത്തരവാദിത്വവും മറ്റാരെക്കാളും അതിന്റെ അമരക്കാരൻ എന്നനിലയിൽ താങ്കൾക്കുണ്ട്. ‘ഡിവൈഡ്‌ ആൻഡ് റൂൾ’ ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വെള്ളക്കാരുടെ കുതന്ത്രമാണ് അക്ഷരാർത്ഥത്തിൽ സംഘപരിവാർ നേതൃത്വത്തിലുള്ള ഭരണകൂടം ഇവിടെ വർണ്ണകടലാസിൽ പൊതിഞ്ഞ് നടപ്പിലാക്കുന്നത്.

സ്വന്തം ജീവിതം ബലിനൽകി രാഷ്ട്രത്തെ സ്വാതന്ത്രത്തിലേക്ക് നയിച്ച മഹാത്മയെ പോയന്റ് ബ്ളാങ്കിൽ വെടിവെച്ചുകൊല്ലാൻ ഗോഡ്സേയെന്ന തീവ്രവാദിയെ പ്രചോദിപ്പിച്ച അതേ തീവ്ര ഹിന്ദുത്വ ആശയങ്ങലിലൂന്നിയാണ് ഫാസിസ്റ്റ് ശക്തികൾ ഭൂരിപക്ഷ ജനതയെ ചൂഷണം ചെയ്യുന്നത്. രാമക്ഷേത്രം മാത്രമല്ല രാമരാജ്യമാണ് ആത്യന്തികമായി അവരുടെ ലക്ഷ്യം.

ഹിന്ദുരാഷ്ട്രമായി മാറിയാൽ അല്ലെങ്കിൽ ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കപ്പെട്ടാൽ അതിന്റെ ഏറ്റവും വലിയ കെടുതികൾ അനുഭവിക്കേണ്ടിവരിക ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികളാണ് എന്ന യാഥാർഥ്യത്തിലേക്ക് ഈ ജനതയെ നയിക്കേണ്ടിയിരിക്കുന്നു.

ക്രിയാത്മകമായ വിമർശനങ്ങൾക്കപ്പുറം എട്ടും, പൊട്ടും തിരിയാതെ |കോൺഗ്രസിൽ കുടുംബവാഴ്ചയാണ് അതുകൊണ്ട് അത് തകരണം എന്ന പരമ്പരാഗത ആക്ഷേപം നിരത്തി കോൺഗ്രസിന്റെ രാഷ്ട്രീയ പതനത്തിൽ ആത്മരതിയടഞ്ഞവരുടെ അറിവിലേക്കായി പറയെട്ടെ ..

കോൺഗ്രസിന്റ വിവിധ തലങ്ങളിൽ മറ്റൊരു ദേശീയ പ്രസ്ഥാനത്തിലുമില്ലാത്തവിധം കുടുംബവാഴ്ചകളും, പെട്ടി ചുമക്കലുകളും, കോർപ്പറേറ്റ് വത്കരണവും, സെലിബ്രേറ്റി വാഴ്ചയുമൊക്കെയുണ്ട് എന്നത് യാഥാർഥ്യമാണ്. അവ ജനാധിപത്യത്തിൽ ആശാസ്യകരമല്ല എന്നുമാത്രമല്ല ആപത്കരവുമാണ് എന്നതിൽ സംശയമില്ല. പാർട്ടിയുടെയും രാഷ്ട്രത്തിന്റെയും താത്പര്യങ്ങൾക്കും നിലനിൽപ്പിനുമായി അവ പൂർണ്ണമായും മാറേണ്ടതുണ്ട് എന്നതും വസ്തുതയാണ്.

വലിയ പരാജയത്തിലും രാഷ്ട്രത്തിന്റെയും, ജനതയുടെയും ഒപ്പം നിന്നതിന്, ന്യായീകരണങ്ങൾക്കുമപ്പുറം പരാജയപ്പെട്ടു എന്ന നിലപാട് സധൈര്യം സ്വീകരിച്ചതിന്, ജനാധിപത്യത്തെ അംഗീകരിക്കാൻ കാണിച്ച ആ രാഷ്ട്രീയ മനസ്സിന്…

എല്ലാത്തിനും അപ്പുറം രാഷ്ട്രസേവനത്തിനിടെ പിതാവുൾപ്പെടെയുള്ള ഉറ്റവരെ നഷ്ട്ടപ്പെട്ടിട്ടും നൂറുകോടി ജനതയുടെ നിലനിൽപ്പിനുള്ള പ്രതീക്ഷകൾ നൽകുന്നതിന്…
ഗാന്ധിജിയുടെ പാർട്ടിയെ തുടർന്നും നയിക്കാനുള്ള തീരുമാനമെടുക്കണം സർ….

താങ്കളിലാണ് പ്രതീക്ഷ.. …

ഏറ്റവുമൊടുവിലത്തെ തെരഞ്ഞെടുപ്പ് ഫലമെങ്കിലും മുന്നില്‍വെച്ച് തെറ്റ് തിരുത്താനും പാളിച്ചകള്‍ക്ക് പ്രതിവിധി കാണാനും സന്നദ്ധമാവുകയാണ് പ്രത്യുല്‍പന്നമതിത്വമുള്ള നേതൃത്വമാണെങ്കില്‍ ചെയ്യേണ്ടത്… അല്ലാതെ, വീരപാരമ്പര്യം തങ്ങളെ രക്ഷിക്കുമെന്ന് കരുതുന്നതും ഹിന്തുത്വ വർഗീയതയ്‌ക്കെതിരെ രാജ്യത്താകമാനം നടക്കുന്ന പോരാട്ടങ്ങൾക്ക് അനിവാര്യമായ കാലത്ത് ധ്യാനത്തിന് പോകുന്നതും, പെട്ടിതാങ്ങികളുടെ സാരോപദേശങ്ങൾ കേട്ട് അണ്ടനേയും അടകോടനേയും പിടിച്ചു പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിക്കുന്നതും, അധികാര മോഹം വിട്ടൊഴിയാതെ വന്ദ്യ വയോധികർക്ക് ബോധം മറയുന്നതുവരെ അധികാര കസേരകൾ നൽകുന്നതും പിന്നെ ചങ്കരനെ തെങ്ങിൻമുകളിൽ തന്നെയേ എത്തിക്കുകയുള്ളൂ.

ഫാസിസം അണ്ണാക്കിൽ എത്തിയിട്ടും, മൃഗീയ ഭൂരിപക്ഷത്തിൽ അര നൂറ്റാണ്ടുകാലം രാജ്യം ഭരിച്ച പാർട്ടിക്ക് പ്രതിപക്ഷ നേതാവിനെ ലഭിക്കാനുള്ള ഭൂരിപക്ഷം പോലും കിട്ടിയില്ല എന്നത് എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിയെന്ന പൊളിറ്റിക്കൽ വിദ്യാർത്ഥിയെ പരമ്പരാഗത രാഷ്ട്രീയ ചട്ടക്കൂടിൽ നിന്നും മാറ്റി ചിന്തിപ്പിക്കാത്തത് എന്ന ചോദ്യം എന്നെ അലോസരപ്പെടുത്തുന്നുണ്ട് …

രാഹുൽ ഗാന്ധീ അങ്ങ് ആത്മാർത്ഥ കൈമുതലായുള്ള ഒരു നേതാവാണ്, ആവശ്യത്തിലധികം സത് പാരമ്പര്യവുമുണ്ട്, രാജ്യത്തെ കൈപിടിച്ചുയർത്താൻ ഒരു ബാല്യവും കയ്യിലുണ്ട് പക്ഷെ ദരിദ്രരുടെ കുടിലുകളിൽ കയറി ഭക്ഷണം കഴിച്ചതുകൊണ്ടും തൊഴിലാളികളുടെ മക്കളെ കെട്ടിപ്പിടിച്ചു ഉമ്മവെച്ചതുകൊണ്ടും, തട്ടുകടയിൽ കയറി ചായ കുടിച്ചതുകൊണ്ടും രാഷ്ട്രീയ ലക്ഷ്യങ്ങൾ കൈവരിക്കാൻ രാഷ്ട്രനിർമ്മാണവും സാധ്യമല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലുമുണ്ടാകണം..

ഇനിയും നൂറായിരം നാൾ ഇന്ത്യയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും നയിക്കുമെന്ന പ്രതീക്ഷയോടെ..

അഡ്വ ശ്രീജിത്ത്‌ പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button