Latest NewsIndiaNews

പുസ്തകമേളക്കിടെ പോക്കറ്റടി: പ്രശസ്‌ത സിനിമ-സീരിയൽ നടി അറസ്റ്റിൽ

കൊൽക്കത്ത: അന്താരാഷ്‌ട്ര പുസ്തകമേളക്കിടെ പോക്കറ്റടി നടത്തിയ നടി രൂപാ ദത്ത അറസ്റ്റിൽ. ബിധാനഗർ നോർത്ത് പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്.

ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പുസ്തകമേള നടക്കുന്ന സമയത്ത് ഒരു സ്ത്രീ ബാഗ് ചവറ്റുകുട്ടയിലേയ്‌ക്ക് വലിച്ചെറിയുന്നത് കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് സംശയം തോന്നി. തുടർന്ന് ,പോലീസ് യുവതിയെ ചോദ്യം ചെയ്യുകയും, സ്ത്രീയുടെ ബാഗ് പരിശോധിക്കുകയും ചെയ്തു. അപ്പോഴാണ് അവരുടെ ബാഗിൽ നിന്നും 75,000 രൂപ കണ്ടെടുത്തത്. പിന്നീടാണ് അവർ കൊൽക്കത്തയിലെ സിനിമ-സീരിയൽ നടിയായ രൂപ ദത്തയാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറയുന്നു.

Read Also : തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായി

വിവിധ ഇടങ്ങളിൽ മോഷണം നടത്തിയതിന്റെയും പോക്കറ്റടിച്ചതിന്റെയും വിവരങ്ങൾ നടിയുടെ ഡയറിയിൽ നിന്നും ലഭിച്ചിട്ടുണ്ട്. തിരക്കുള്ള സ്ഥലങ്ങൾ സന്ദർശിച്ച് ഇവർ മോഷണം നടത്തുക പതിവായിരുന്നു. നടിയെ അറസ്റ്റ് ചെയ്ത് നാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button