Latest NewsNewsIndia

സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഐഎം നേതൃത്വം വഹിക്കും: ഹി​ന്ദു​ത്വ ശ​ക്തി​ക​ളെ നേ​രി​ടാ​ൻ കോ​ൺ​ഗ്ര​സി​ന് ശേ​ഷി​യി​ല്ല

ഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത പരാജയത്തെ വിമർശിച്ച് സിപിഐഎം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീതാറാം യെച്ചൂരി. ഈ തെരഞ്ഞെടുപ്പിലൂടെ ഹിന്ദുത്വ ശക്തികളെ നേരിടാൻ കോൺ​ഗ്രസിന് ശേഷിയില്ലെന്ന് തെളിയിച്ചുവെന്നും തെരഞ്ഞെടുപ്പ് ഫലം കോൺ​ഗ്രസ് ഗൗ​ര​വ​മാ​യി വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.

ആർഎസ്എസിന്റെ വാർഷിക റിപ്പോർട്ട് നൂനപക്ഷങ്ങളെ ലക്ഷ്യവെച്ചുള്ളതാണെന്നും സംഘപരിവാർ ശക്തികളെ നേരിടാൻ സിപിഐഎം നേതൃപരമായ പങ്കുവഹിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ എല്ലാ മതേതര പാർട്ടികളും ഒന്നിക്കണമെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോൺ​ഗ്രസ് വിലയിരുത്തണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button