Latest NewsNewsInternationalGulfQatar

കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്

ദോഹ: കോൺസുലർ സേവനങ്ങളുടെ പ്രവർത്തന സമയം നീട്ടി ഐസിബിഎഫ്. ശനി മുതൽ വ്യാഴം വരെ രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പുതിയ സമയക്രമം. രാത്രി 8.00 വരെയാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള സമയപരിധി.

Read Also: ജനവിധി ആര് നോക്കുന്നു, ഞങ്ങൾക്ക് അവർ മതി: പാർട്ടി ഗാന്ധി കുടുംബം നയിക്കണമെന്ന് ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രമേയം

ഐസിബിഎഫിന്റെ അൽതുമാമയിലെ ഓഫിസിൽ നവജാത ശിശുക്കൾക്കുള്ള പാസ്പോർട്ട്, കുട്ടികളുടെയും മുതിർന്നവരുടെയും പാസ്പോർട്ട് പുതുക്കൽ എന്നീ കോൺസുലർ സേവനങ്ങളാണ് ലഭിക്കുന്നത്. ഇന്ത്യൻ എംബസി അപ്പെക്സ് സംഘടനയാണ് ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്). മുൻകൂർ അനുമതി തേടുന്നവർക്കു മാത്രമേ സേവനങ്ങൾ ലഭ്യമാകൂവെന്ന് അധികൃതർ അറിയിച്ചു. അപ്പോയ്‌മെന്റിനായി: https://getappointment.icbfqatar.org/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

Read Also: പശുക്കളുടെ ജഡം കണ്ടെത്തിയ സംഭവം: ഒരു മതത്തിനും എതിരായ അനാദരവ് അനുവദിക്കില്ലെന്ന് ആം ആദ്മി പാർട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button