KeralaNattuvarthaLatest NewsNews

പൊതുജനങ്ങളെ ബാധിക്കുമെങ്കിലും ബസ് ചാർജ് വർധിപ്പിക്കാതെ വഴിയില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Also Read:റഷ്യയുടെ നുണ പ്രചാരണം പൊളിച്ചടുക്കി ഉക്രൈൻ യുവതിയുടെ പ്രസവം!

‘ഇന്ധന വില ഉയരുന്നത് വലിയ പ്രതിസന്ധിയാണ്. പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമാണ്. ബസ് ചാര്‍ജ് വര്‍ധന ഉണ്ടാകും, എന്നാല്‍ എന്ന് നടപ്പിലാക്കുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. വിദ്യാർത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാർത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുൻപാണ്’, ആന്റണി രാജു വ്യക്തമാക്കി.

അതേസമയം, ബസ് ചാർജ് വർധിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാകും. നിലവിലെ നികുതി വർധനയും, വിലക്കയറ്റവും മലയാളിയുടെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button