KollamKeralaNattuvarthaLatest NewsNews

യുവാവിനെ വധിക്കാൻ ശ്രമം : ഒരാൾ പിടിയിൽ

പാരിപ്പള്ളി എഴിപ്പുറം പുലിമ്മൂട്ടിൽ വീട്ടിൽ ദിവിൻ (26) ആണ് പിടിയിലായത്

പാരിപ്പള്ളി: വഴിയരികിലിരുന്ന് ഫോൺ ചെയ്ത യുവാവിനെ വധിക്കാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. പാരിപ്പള്ളി എഴിപ്പുറം പുലിമ്മൂട്ടിൽ വീട്ടിൽ ദിവിൻ (26) ആണ് പിടിയിലായത്.

കഴിഞ്ഞ 24-ന് രാത്രി 11ന് ശേഷം ആണ് സംഭവം. എഴിപ്പുറം കാഷ്യൂ ഫാക്ടറിക്ക് സമീപമുള്ള ബസ് സ്റ്റോപ്പിലിരുന്ന് ഫോൺ ചെയ്യുകയായിരുന്ന ശരത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. വയറ്റിലും കഴുത്തിലും കൈകളിലും വാൾ കൊണ്ട് വെട്ടേറ്റ ശരത്തിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒളിവിൽ പോയ ദിവിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു.

Read Also : മുല്ലപെരിയാർ സുരക്ഷാ കേസിൽ കക്ഷി ചേരാൻ ഡീൻ കുര്യാക്കോസ് എംപിയും: കേസിൽ അടുത്തയാഴ്ച കോടതി അന്തിമവാദം കേൾക്കും

പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനുരൂപ, ജി. ജയിംസ്, പ്രദീപ്കുമാർ.ജി.പി, എ.എസ്.ഐ നന്ദകുമാർ, എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button