Latest NewsNewsIndia

പഞ്ചാബിലെ ആദ്യ എ.എ.പി സർക്കാരിൽ 10 മന്ത്രിമാരെ തീരുമാനിച്ചു: ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നത് മുഖ്യമന്ത്രി മാത്രം

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിയതിൻ്റെ ആഘോഷപൂർണ്ണമായ എ.എ.പി യുടെ വിജയറാലി അമൃത്സറില്‍ നടന്നു. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിൽ എത്തിയ അരവിന്ദ് കെജ്രിവാൾ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുത്തു.

അമൃത്സര്‍: പഞ്ചാബില്‍ ഈ മാസം 16 ന് ഭഗവന്ത് മന്നിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ മാത്രമാണ് നടക്കുകയെന്ന് എ.എ.പി. 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീട് നടത്തും. പഞ്ചാബ് മന്ത്രിസഭയിലെ 10 മന്ത്രിമാരെ പാർട്ടി തീരുമാനിച്ചു കഴിഞ്ഞു. ഹർപാൽ സിങ് ചീമ, അമൻ അറോറ, മേത്ത് ഹയർ, ജീവൻ ജ്യോത് കൗർ, കുല്‍താര്‍ സന്ദ്വാന്‍, ഛരൺജിത്ത്, കുൽവന്ദ് സിങ്ങ്, അൻമോൾ ഗഗൻ മാൻ, സർവ്ജിത്ത് കൗർ, ബാല്‍ജിന്ദര്‍ കൗർ എന്നിവരെയാണ് പാർട്ടി ഇതുവരെ മന്ത്രിമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വനിതകൾ ആദ്യ പട്ടികയിൽ ഇടം നേടി.

Also read: തിരുവനന്തപുരത്ത് വാക്കുതർക്കത്തിനിടെ യുവാവിന്റെ തലയ്ക്ക് വെടിവെച്ചയാൾ പിടിയിലായി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ ഐതിഹാസിക വിജയം നേടിയതിൻ്റെ ആഘോഷപൂർണ്ണമായ എ.എ.പി യുടെ വിജയറാലി അമൃത്സറില്‍ നടന്നു. ആഘോഷ പരിപാടികള്‍ക്കായി പഞ്ചാബിൽ എത്തിയ അരവിന്ദ് കെജ്രിവാൾ ഭഗവന്ത് മന്നിനൊപ്പം റാലിയില്‍ പങ്കെടുത്തു.

പഞ്ചാബിലെ ഇത്തവണത്തെ ആം ആദ്മിയുടെ എംഎൽഎ സംഘം, സമൂഹത്തിലെ സമസ്ത മേഖലകളിലും ഉൾപെട്ടവരുടെ പ്രാതിനിധ്യം കൊണ്ട് സമ്പന്നമാണ്. 92 പേരാണ് സംസ്ഥാനത്ത് ആപ്പ് തരംഗത്തിൽ വിജയിച്ച് കയറിയത്. ഇവരിൽ 82 പേർ പുതുമുഖങ്ങളും, 11 പേർ വനിതകളും ആണ് എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button