Latest NewsNewsInternationalGulfQatar

2021-22 അദ്ധ്യയന വർഷം: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു

ദോഹ: ഖത്തറിൽ സമഗ്ര വിദ്യാഭ്യാസ സർവ്വേയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. 2021-2022 അധ്യയന വർഷത്തിലെ സമഗ്ര വിദ്യാഭ്യാസ സർവേയുടെ രണ്ടാം ഘട്ടത്തിനാണ് ഖത്തറിൽ തുടക്കം കുറിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂൾ ഇവാല്യുവേഷൻ വകുപ്പാണ് സർവേ നടത്തുന്നത്. 6 മുതൽ 12-ാം ഗ്രേഡ് വരെയുള്ള വിദ്യാർത്ഥികൾക്കിടയിലും അദ്ധ്യാപകർക്കിടയിലുമാണ് സർവ്വേ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു.

Read Also: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നിര്‍ണ്ണായക യോഗം

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ, മതപരമായ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കൽ, ദേശീയ ഐഡന്റിറ്റി തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായമാണ് വിദ്യാർത്ഥികളോട് സർവ്വേയിലൂടെ ചോദിച്ചറിയുന്നത്. പൊതു, സ്വകാര്യ സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ എന്നിവയെക്കുറിച്ചും അധ്യാപന പരിചയം, പ്രഫഷനൽ വികസനം, വിദ്യാഭ്യാസ പ്രക്രിയ, സ്‌കൂളുകളിലെയും കിന്റർഗാർട്ടനുകളിലെയും തൊഴിൽ സാഹചര്യം എന്നിവയെക്കുറിച്ചാണ് അധ്യാപകരോട് ചോദിക്കുന്നത്. പൊതു, സ്വകാര്യ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും ഓൺലൈൻ സർവേയുടെ ലിങ്ക് നൽകിയിട്ടുണ്ട്.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നിന്നും സർവേ ലിങ്ക് ലഭ്യമാകും. ജനുവരി 18 മുതൽ ഫെബ്രുവരി അവസാനം വരെയായിരുന്നു ആദ്യ ഘട്ട സർവേ നടന്നിരുന്നത്. ഓരോ സ്‌കൂളുകൾക്കും കിന്റർഗാർട്ടനുകൾക്കും സ്‌കൂൾ, കിന്റർഗാർട്ടൻ ഡയറക്ടർമാർക്കുമിടയിലാണ് ആദ്യ ഘട്ടത്തിൽ സർവ്വേ നടത്തിയത്.

Read Also: വ്യക്തികൾക്കെതിരായ ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ല: വേണുഗോപാലിനെതിരെയുള്ള വിമര്‍ശനങ്ങളിൽ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button