Latest NewsIndiaNewsInternational

ദാഹിച്ച് വലഞ്ഞെത്തിയ പാമ്പിന് കൈവെള്ളയിൽ വെള്ളം നൽകുന്ന യുവാവ്: വീഡിയോ വൈറൽ

പാമ്പുകളെ പൊതുവെ പലർക്കും പേടിയാണ്. മറ്റ് മൃഗങ്ങളെ ഓമനിക്കുന്നത് പോലെ, പാമ്പിനെ കൊഞ്ചിക്കാൻ അധികം ആരും നിൽക്കാറില്ല. എന്നാൽ, പാമ്പിനെ ഭയക്കാതെ അതിന് വെള്ളം കൊടുക്കുന്ന ഒരു യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ‘വേനൽക്കാലം അടുക്കുന്നു’ എന്ന കുറിപ്പിനൊപ്പമാണ് അദ്ദേഹം, വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘നിങ്ങളുടെ പൂന്തോട്ടത്തിൽ കുറച്ച് വെള്ളം ഒരു പാത്രത്തിൽ വയ്ക്കുക, അത് പല മൃഗങ്ങൾക്കും ജീവിതം തിരികെ നൽകും. വേനൽക്കാലത്ത് മൃഗങ്ങൾക്കായി കുറച്ച് വെള്ളം കരുതി വെക്കൂ’, എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു യുവാവ് കൈവെള്ളയിലേക്ക് വെള്ളം ഒഴിച്ച് സമീപത്തുള്ള പാമ്പിന് കുടിക്കാൻ കൊടുക്കുന്നതിന്റെ വീഡിയോ ആണ് അദ്ദേഹം ഇതിനോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പാമ്പ് വെള്ളം കുടിക്കുന്നത് താൻ ആദ്യമായാണ് കാണുന്നത് എന്ന് ഒരാൾ കമന്റിട്ടു. ‘വിദഗ്‌ധരുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി ചെയ്യുന്നത്. ഇത് വീട്ടിൽ പരീക്ഷിക്കരുത്’ ഒരു ഉപയോക്താവ് കമന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button