Latest NewsNews

ആള്‍ക്കൂട്ടം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു: കണ്ടുനിന്നവർ ദൃശ്യങ്ങള്‍ പകര്‍ത്തി, കേസ്

ഇവര്‍ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല.

ഭോപ്പാല്‍: പട്ടാപ്പകല്‍ ആള്‍ക്കൂട്ടം യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മധ്യപ്രദേശിലെ അലിരാജ്പൂര്‍ ജില്ലയില്‍ ഹോളിക്ക് മുന്നോടിയായി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഗോത്രോത്സവമായ ഭഗോറിയയ്ക്കിടെയായിരുന്നു സംഭവം. യുവതികളെ ആള്‍ക്കൂട്ടം ലൈംഗികമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടുനിൽക്കുന്നവർ പകര്‍ത്തുകയായിരുന്നു.

read also: പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു

മാര്‍ച്ച്‌ പതിനൊന്നിനായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ലൈംഗികമായി ഉപദ്രവിക്കുന്നത് കാണാം. ബലമായി പിടിച്ചുവച്ച ശേഷമാണ് ഇവരെ ആള്‍ക്കൂട്ടം ആക്രമിക്കുന്നത്. ഇവര്‍ ഉറക്കെ നിലവിളിക്കുന്നുണ്ടെങ്കിലും ആരും രക്ഷിക്കാനെത്തുന്നില്ല. പകരം എല്ലാവരും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ ആരും തയ്യാറിയ്യില്ലെന്നും പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button