KeralaLatest NewsNews

‘മന്ത്രിക്ക് ഇല്ലാത്ത നാണക്കേട് വിദ്യാർത്ഥികൾക്ക് എന്തിനാണ്’: ബസ് കൺസെഷൻ സർക്കാരിന്റെ ഔദാര്യമല്ലെന്ന് എ.ഐ.വൈ.എഫ്

ഗതാഗതമന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാർഹമാണെന്ന് പാർട്ടിയുടെ വിദ്യാർത്ഥി മുന്നണിയായ എസ്.എഫ്.ഐ തന്നെ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് ലഭിച്ചു വരുന്ന ബസ് കൺസെഷൻ സംബന്ധിച്ച്, ഗതാഗതമന്ത്രി നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ എ.ഐ.വൈ.എഫ് രംഗത്തെത്തി. സർക്കാർ ചിലവിൽ സൗജന്യ യാത്ര നടത്തുന്ന മന്ത്രിക്ക് ഇല്ലാത്ത നാണക്കേട്, സമരം ചെയ്ത് കൺസെഷൻ നേടിയ വിദ്യാർത്ഥികൾക്ക് എന്തിനാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ ചോദിച്ചു. കൺസെഷൻ ഔദാര്യമല്ല, അവകാശമാണെന്നും ജിസ്മോൻ പറഞ്ഞു.

Also read: 2 വർഷം കൂടുമ്പോൾ പി.എമാർക്ക് പെൻഷൻ നൽകാനും മാത്രം സമ്പന്നമായ സർക്കാരാണോ കേരളത്തിലുള്ളത്: വിമർശിച്ച് സുപ്രീംകോടതി

നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് നാണക്കേടാണ് എന്ന മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്താവന വിവാദമായിരുന്നു. കൺസെഷൻ തുക വിദ്യാർത്ഥികൾ നാണക്കേടായി കാണുകയാണെന്ന് പറഞ്ഞ മന്ത്രി, പലരും അഞ്ച് രൂപ കൊടുത്താൽ ബാക്കി വാങ്ങാറില്ലെന്നും പറഞ്ഞിരുന്നു. ഗതാഗതമന്ത്രിയുടെ അഭിപ്രായപ്രകടനം പ്രതിഷേധാർഹമാണെന്ന് പാർട്ടിയുടെ വിദ്യാർത്ഥി മുന്നണിയായ എസ്.എഫ്.ഐ തന്നെ ഇന്നലെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിയുടെ ഈ പ്രസ്താവന അപക്വമാണെന്നാണ് എസ്എഫ്ഐ പ്രതികരിച്ചത്.

‘വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ അവർ നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് ഇത്തരം അഭിപ്രായങ്ങൾ കോട്ടം വരുത്തും. പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും നടത്തുന്നതിന് മുൻപ് മന്ത്രി ശ്രദ്ധിക്കേണ്ടിയിരുന്നു. അതിനാൽ തന്നെ, അദ്ദേഹം ഈ അഭിപ്രായം തിരുത്താൻ തയ്യാറാകണം’ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻ ദേവ് എം.എൽ.എ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button