KeralaNattuvarthaLatest NewsNewsIndia

‘ഇപ്പൊ അടിയില്ല പൊടിമാത്രം’, കേരളത്തിൽ കുടിയന്മാർ കുറയുന്നുവെന്ന് റിപ്പോർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം കുറഞ്ഞു വരുന്നതായി റിപ്പോർട്ട്‌. കോവിഡ് 19 ആരംഭിക്കുന്നതിനും മുന്‍പ് പൂര്‍ത്തിയാക്കിയ പഞ്ചവത്സര സര്‍വേയിലാണ് കണ്ടെത്തല്‍. എന്തുകൊണ്ട് ഇത് സംഭവിച്ചു എന്നതിനെക്കുറിച്ച് റിപ്പോർട്ടിൽ കൃത്യമായ സൂചനകൾ ഇല്ല. മദ്യം മാറ്റി ജനങ്ങൾ മയക്കുമരുന്നിലേക്ക് കടന്നെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്. സംസ്ഥാനത്തെ മയക്കുമരുന്ന് വിപണനം നോക്കിയാൽ അത് ഏറെക്കുറെ സത്യമാണെന്നാണ് തെളിയുന്നത്.

Also Read:ബംഗളൂരു ടെസ്റ്റ്: ഇന്ത്യക്ക് കൂറ്റന്‍ ലീഡ്, ശ്രീലങ്ക പതറുന്നു

ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഭാഗമായി മുംബൈയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷന്‍ സ്റ്റഡീസാണ് ഈ പഠനം നടത്തിയത്. 2018 മുതലാണ് സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ഇടിവുണ്ടായിട്ടുള്ളത്. കോവിഡ് ആരംഭിച്ചതോടെ മദ്യമേഖലയിൽ വീണ്ടും ഇടിവുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവുമധികം ടാക്സ് വരുന്ന ഒരേയൊരു വസ്തു മദ്യമാണ്.

2015-16 ൽ മലയാളി കുടിച്ചു തീർത്തത്, 11,577.64 കോടിയായിരുന്നു. 2019-20-ല്‍ ഇത് 14,707.55 കോടിയായി ഉയർന്നു. എന്നാൽ, 2020-21-ല്‍ വരുമാനം 13,212 കോടിയായി കുറഞ്ഞു. 2020-ല്‍ മദ്യത്തിന് 35 ശതമാനവും 2021-ല്‍ 10 ശതമാനവും നികുതി സർക്കാർ കൂട്ടിയിട്ടും മുൻകാലങ്ങളിലെ വരുമാനത്തിന്റെ തൊട്ടടുത്ത് പോലും എത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button