Latest NewsNewsInternational

ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ല: വാർത്ത നിഷേധിച്ച് റഷ്യ

മോസ്‌കോ: ചൈനയോട് ആയുധം ആവശ്യപ്പെട്ടെന്ന വാർത്ത നിരാകരിച്ച് റഷ്യ. ചൈനയുടെ ആയുധങ്ങൾ വാങ്ങി യുദ്ധം ചെയ്യേണ്ട ഗതികേട് റഷ്യക്കില്ലെന്ന് സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രെയിനില്‍ റഷ്യയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ മതിയായ ആയുധവും ആള്‍ബലവും റഷ്യക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read:സഹോദരി ഇസ്ലാമിക നിയമങ്ങൾ ലംഘിച്ചു: വസ്ത്രധാരണത്തിന്റെ പേരിൽ സോഷ്യൽ മീഡിയാ താരത്തെ സഹോദരൻ വെടിവെച്ച് കൊന്നു

റഷ്യ-യുക്രൈൻ യുദ്ധം ആരംഭിച്ചതിന് പിന്നാലെ ചൈനയോട് റഷ്യ ആയുധ,​ സാമ്പത്തിക സഹായം തേടിയെന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലും മറ്റും പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി റഷ്യൻ പ്രതിനിധി രംഗത്തെത്തിയത്.

അതേസമയം, യുദ്ധത്തെ സംബന്ധിച്ച് അമേരിക്ക വ്യാജ പ്രചാരണങ്ങൾ നടത്തുന്നുണ്ടെന്ന് ചൈന ആരോപിച്ചു. ഇനിയും ഇത് തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ചൈന ഓർമ്മിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button