KeralaLatest NewsNewsIndia

‘പുതിയ പിള്ളേർ വരട്ടെ’, യുവരക്തങ്ങളെ നേതൃനിരയില്‍ എത്തിച്ച്‌ കോൺഗ്രസിൽ നവചൈതന്യം കൊണ്ടുവരണം: ശശി തരൂർ

ന്യൂഡൽഹി: കോണ്‍ഗ്രസ് നവചൈതന്യം ആര്‍ജിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി ശശി തരൂർ രംഗത്ത്. അടിസ്ഥാനഘടകം മുതല്‍ ദേശീയതലം വരെ യുവരക്തങ്ങളെയും പുതുമുഖങ്ങളെയും നേതൃനിരയില്‍ എത്തിയ്ക്കണമെന്നും, തങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കുന്ന ഒരു സര്‍ക്കാരിനെ നയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് രാജ്യത്തെ യുവജനങ്ങളെ ബോധിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:മാല മോഷണം പോയ വീട്ടമ്മയ്ക്ക് ക്ഷേത്രത്തിൽ വെച്ച് വളകള്‍ ഊരിനല്‍കി ഒരമ്മ: മാലവാങ്ങി കാത്തിരിക്കുന്നു സുഭദ്ര

‘ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന യുവജനങ്ങളുടെ അഭിലാഷങ്ങളെ തൃപ്തിപ്പെടുത്തുംവിധം ഭാവിയിലേക്കുള്ള കാഴ്ചപ്പാട് രൂപീകരിക്കണം. 45 ശതമാനം വോട്ടര്‍മാര്‍ 35 വയസ്സില്‍ താഴെയുള്ളവരാണ്. നമ്മള്‍ എന്ത് ചെയ്തുവെന്നും എന്ത് ചെയ്യുമെന്നും അറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. വിദ്യാഭ്യാസം, നൈപുണ്യവികസനം എന്നിവയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിച്ചിരുന്നില്ല. ഈ കുറവ് പരിഹരിക്കും വിധം ഇപ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയും കേന്ദ്രത്തില്‍ അവയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുകയും വേണം’, തരൂർ പറഞ്ഞു.

‘കോണ്‍ഗ്രസില്‍ അൽപ്പമെങ്കിലും ഉള്‍പ്പാര്‍ട്ടി ജനാധിപത്യം വേണം. പ്രവര്‍ത്തകസമിതിയില്‍ അടക്കം എല്ലാ സ്ഥാനങ്ങളിലേക്കും തെരഞ്ഞെടുപ്പ് നടത്തണം. പുതിയ നേതാക്കള്‍ക്ക് കടന്ന് വരാന്‍ പാർട്ടി അവസരമൊരുക്കണം. അവരുടെ അഭിപ്രായം കേട്ട്, അവരെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമുണ്ടാകണം. എങ്കിൽ മാത്രമേ നിലവിലെ വെല്ലുവിളികളെ മറികടക്കാൻ പാർട്ടിയെക്കൊണ്ട് സാധിയ്ക്കുകയുള്ളൂ’, തരൂർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button