NewsLife Style

ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ അകറ്റാൻ!

നമ്മുടെ ജീവിത ശൈലികളിലൂടെ വരാവുന്ന രോഗങ്ങളിൽ ഒന്നാണ് കൊളസ്‌ട്രോള്‍. രക്തത്തിലും ശരീരകലകളിലും കാണപ്പെടുന്ന മെഴുക് പോലെയുള്ള പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് കൂടുതലാകുമ്പോൾ രക്തത്തിൽ അലിഞ്ഞു ചേരാതെ കിടക്കുന്ന കൊളസ്ട്രോൾ പ്രോട്ടീനുമായി കൂടിച്ചേർന്ന് ലിപോപ്രോട്ടീൻ കണികയായി മാറുന്നു. ഇത് രക്തത്തിലൂടെ എല്ലാ ഭാഗത്തും എത്തിച്ചേരുകയാണ് ചെയ്യുന്നത്. ഇത് പിന്നീട് ആരോഗ്യത്തിന് ഏറെ ദോഷം ചെയ്യുന്നു.

കൊളസ്ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണ രീതിയാണ്. പാൽ, മുട്ട, മാംസം എന്നിവ മിതമായ അളവിൽ കഴിക്കുന്നത് വലിയ തോതിൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ലെന്നാണ് വിദഗ്ദർ പറയുന്നത്. മുട്ട കഴിക്കുകയാണെങ്കിൽ മുട്ട മുഴുവനായും കഴിക്കണം. മഞ്ഞ ഒഴിവാക്കി കഴിക്കേണ്ടതില്ല. രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ മാംസാഹാരം കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ പതിവായി കഴിക്കുമ്പോൾ മാത്രമാണ് ഇവ അപകടം സൃഷ്ടിക്കുന്നത്.

കൊളസ്ട്രോൾ അല്പം കൂടുതലാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ നമ്മുടെ ഭക്ഷണ രീതിയിൽ നിന്ന് ഒഴിവാക്കുന്ന ആഹാര സാധനങ്ങളിൽ ചിലതാണ് അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവ. കൂടാതെ പായ്ക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ ചീത്ത കൊളസ്ട്രോൾ വർധിച്ച അളവിലുള്ള ആളുകൾ ഇവ പൂർണമായും ഒഴിവാക്കുക.

Read Also:- ദേശീയ ടീമാണോ ഐപിഎല്ലാണോ വലുതെന്ന് താരങ്ങള്‍ തീരുമാനിക്കട്ടെ: എല്‍ഗാര്‍

കഴിക്കുന്ന ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്താം. ചുവന്ന ഇറച്ചി പോലുള്ളവ ഒഴിവാക്കണം. അതു പോലെ എണ്ണപ്പലഹാരങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ നില നിയന്ത്രിച്ച് നിർത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button