‘അഴിമതി തുടച്ചുനീക്കും’: പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മൻ അധികാരമേറ്റു

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തി.

അമൃത്‌സർ: കോൺഗ്രസിനെ മുട്ടുകുത്തിച്ച് പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ആംആദ്മി പാർട്ടി നേതാവ് ഭഗവന്ത് മൻ അധികാരമേറ്റു. പതിവിന് വിപരീതമായി സ്വാതന്ത്ര്യ സമര സേനാനി ഭഗത് സിങിന്റെ പൂർവ്വിക ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും ചടങ്ങിൽ പങ്കെടുത്തു.

Read Also: സ്വകാര്യ ബസ് സൈക്കിളിലിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയാകാൻ എത്തി. താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകും എന്ന് സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത് മാൻ പറഞ്ഞു. അഴിമതി തുടച്ചുനീക്കുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാൻ കൂട്ടിച്ചേർത്തു. നാളെ എംഎൽഎമാരുടെ സത്യപ്രതിഞ്ജ നടക്കും. ശനിയാഴ്ച്ചയാകും മന്ത്രിമാർ അധികാരമേൽക്കുക.

Share
Leave a Comment