PathanamthittaLatest NewsKeralaNattuvarthaNews

സ്വകാര്യ ബസ് സൈക്കിളിലിടിച്ച്‌ അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

പശ്ചിമ ബംഗാള്‍ മംഗള്‍കോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്

തിരുവല്ല : ആലംതുരുത്തിയില്‍ സ്വകാര്യ ബസ് സൈക്കിളിലിടിച്ചുണ്ടായ അപകടത്തില്‍ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാള്‍ മംഗള്‍കോട്ട് ബലിഡങ്ക സ്വദേശി ഹരിദാസ് റോയ് (19) ആണ് മരിച്ചത്.

ഇന്ന് രാവിലെ എട്ടു മണിയോടെ ആയിരുന്നു അപകടം. ആലംതുരുത്തി ജംഗ്ഷന് സമീപം കായംകുളം-തിരുവല്ല സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.

Read Also : വിജയവും തോല്‍വിയും ജീവിതത്തിന്റെ അവസാനമല്ല, വിജയത്തിലെത്താന്‍ ആരും കുറുക്കുവഴികള്‍ തേടരുത് : പ്രധാനമന്ത്രി മോദി

ഹരിദാസ് സഞ്ചരിച്ച സൈക്കിളില്‍ കായംകുളത്ത് നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ഹരിദാസിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം പശ്ചിമ ബംഗാളില്‍ എത്തിച്ച്‌ സംസ്കരിക്കും. അപകടമുണ്ടാക്കിയ സ്വകാര്യ ബസ് പുളിക്കീഴ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button