Latest NewsIndia

നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു

സിദ്ദു തന്നെയാണ് തന്റെ രാജി സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്

ലുധിയാന: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോതി സിംഗ് സിദ്ദു രാജിവെച്ചു. ഇന്നലെ, സോണിയ ഗാന്ധി സിദ്ദുവിനെയും മറ്റ് നാല് സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ്, സിദ്ദുവിന്റെ രാജി. സിദ്ദു തന്നെയാണ് തന്റെ രാജി സംബന്ധിച്ച അറിയിപ്പ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ‘കോൺഗ്രസ് പ്രസിഡന്റ് ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ എന്റെ രാജിക്കത്ത് അയച്ചു’ സിദ്ദു ട്വീറ്റ് ചെയ്തു.

അടുത്തിടെ നടന്ന, അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടതിനെത്തുടർന്ന്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചൊവ്വാഴ്ച ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പൂർ എന്നിവിടങ്ങളിലെ സംസ്ഥാന യൂണിറ്റ് മേധാവികളോട് രാജി സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button